ബേക്കല്‍ കോട്ട മുഖ്യപ്രാണ ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൊളിച്ച് അകത്തുകടന്ന് ആറ് ഭണ്ഡാരങ്ങളിലെ പണവും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക്കും കവര്‍ച്ച ചെയ്തു
ബേക്കല്‍: ബേക്കല്‍ കോട്ട മുഖ്യപ്രാണക്ഷേത്രത്തിന്റെ മേല്‍ക്കൂര പൊളിച്ച് അകത്തുകടന്ന് ആറ് ഭണ്ഡാരങ്ങളിലെ പണവും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക്കും കവര്‍ച്ച ചെയ്തു. ബേക്കല്‍ കോട്ടക്ക് സമീപത്തെ കോട്ടക്കുന്ന് മുഖ്യപ്രാണ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെ ജീവനക്കാര്‍ ക്ഷേത്രം പൂട്ടി പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി മുന്‍വശത്തെ വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് ശ്രീകോവില്‍ തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെ വിവരമറിയിച്ചു. ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്. ക്ഷേത്രത്തിന്റെ പിറകുവശത്തെ മേല്‍ക്കൂര പൊളിച്ച് […]

ബേക്കല്‍: ബേക്കല്‍ കോട്ട മുഖ്യപ്രാണക്ഷേത്രത്തിന്റെ മേല്‍ക്കൂര പൊളിച്ച് അകത്തുകടന്ന് ആറ് ഭണ്ഡാരങ്ങളിലെ പണവും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക്കും കവര്‍ച്ച ചെയ്തു. ബേക്കല്‍ കോട്ടക്ക് സമീപത്തെ കോട്ടക്കുന്ന് മുഖ്യപ്രാണ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെ ജീവനക്കാര്‍ ക്ഷേത്രം പൂട്ടി പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി മുന്‍വശത്തെ വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് ശ്രീകോവില്‍ തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെ വിവരമറിയിച്ചു. ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്. ക്ഷേത്രത്തിന്റെ പിറകുവശത്തെ മേല്‍ക്കൂര പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ ആറോളം ഭണ്ഡാരങ്ങളില്‍ നിന്നായി പത്തായിരം രൂപയോളമാണ് മോഷ്ടിച്ചത്. ഓഫീസ് മുറി കുത്തിതുറന്ന് സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക്കുമായി കടന്നുകളയുകയായിരുന്നു. ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ വിഗ്രഹത്തിന് സമീപത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതിരുന്നതിനാല്‍ ഇത് നഷ്ടമായില്ല. സി.സി.ടി.വി ക്യാമറ കേടുവരുത്തിയതായി കണ്ടെത്തി. ബേക്കല്‍ എസ്.ഐ മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ക്ഷേത്രകമ്മിറ്റി സെക്രട്ടറി കെ മണികണ്ഠന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.