വിദ്യാലയമുറ്റത്ത് ഇരിപ്പിടമൊരുക്കി പൂര്‍വ വിദ്യാര്‍ത്ഥികള്‍
ചെമ്മനാട്: അറിവിന്റെ വെളിച്ചം പകര്‍ന്ന വിദ്യാലയത്തിലെ മരത്തണലില്‍ ഇരിപ്പിടമൊരുക്കി പൂര്‍വവിദ്യാര്‍ത്ഥികള്‍. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1998-99 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് 'ഓര്‍മകള്‍ പെയ്യുമ്പോള്‍' സംഗമത്തിന്റെ ഭാഗമായി വിദ്യാലയമുറ്റത്ത് ഇരിപ്പിടമൊരുക്കിയത്. ഇരിപ്പിടത്തിന്റെ സമര്‍പ്പണ ചടങ്ങ് സ്‌കൂള്‍ മാനേജര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ യു.എ.ഇ. ട്രാവല്‍സ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ. ബദറുല്‍ മുനീര്‍ വിശിഷ്ടാതിഥിയായി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എ. സുകുമാരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ […]

ചെമ്മനാട്: അറിവിന്റെ വെളിച്ചം പകര്‍ന്ന വിദ്യാലയത്തിലെ മരത്തണലില്‍ ഇരിപ്പിടമൊരുക്കി പൂര്‍വവിദ്യാര്‍ത്ഥികള്‍. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1998-99 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് 'ഓര്‍മകള്‍ പെയ്യുമ്പോള്‍' സംഗമത്തിന്റെ ഭാഗമായി വിദ്യാലയമുറ്റത്ത് ഇരിപ്പിടമൊരുക്കിയത്. ഇരിപ്പിടത്തിന്റെ സമര്‍പ്പണ ചടങ്ങ് സ്‌കൂള്‍ മാനേജര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ യു.എ.ഇ. ട്രാവല്‍സ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ. ബദറുല്‍ മുനീര്‍ വിശിഷ്ടാതിഥിയായി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എ. സുകുമാരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ വിജയന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി എന്‍. മധുസൂദനന്‍, പി.ടി.എ. പ്രസിഡണ്ട് പി.എം. അബ്ദുല്ല, ഒ.എസ്.എ പ്രസിഡണ്ട് മുജീബ് അഹ്മദ്, സ്‌കൂള്‍ കണ്‍വീനര്‍ റഫീഖ് സി.എച്ച്, ജമാഅത്ത് സെക്രട്ടറി മുഹമ്മദ് സാജു, മദര്‍ പി.ടി.എ പ്രസിഡണ്ട് സക്കീന നജീബ്, പി.ടി.എ വൈസ് പ്രസിഡണ്ട് അന്‍വര്‍ ഷംനാട്, 1998-99 ബാച്ച് വിദ്യാര്‍ത്ഥികളായ ബി.സി. മുസമ്മില്‍, അറഫാത്ത്, മഹ്ജീന, ഷമീമ, നജില, ഉമൈബ, ബസരിയ സംസാരിച്ചു. സമീര്‍ ഔട്ട്ഫിറ്റ് സ്വാഗതവും ജാഫര്‍ ഉലൂജി നന്ദിയും പറഞ്ഞു. ഒരു വര്‍ഷം മുമ്പ് നടന്ന റീ യൂണിയന്‍ പരിപാടിയില്‍ രൂപീകരിക്കപ്പെട്ട സൗഹൃദക്കൂട്ടായ്മ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 'സഹപാഠിക്കൊരു കൈത്താങ്ങ്' എന്ന പേരിലുള്ള ചാരിറ്റി പ്രവര്‍ത്തനവും നടത്തിവരുന്നു.