അവരിനി തനിച്ചല്ല; പുനര്‍വിവാഹത്തിന് കൂട്ട് പദ്ധതി

കാസര്‍കോട്: ജില്ലാ ഭരണകൂടത്തിന്റേയും വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല വിധവാ സെല്ലിന്റെയും നേതൃത്വത്തില്‍ വിധവകളായ സ്ത്രീകളുടെ സമഗ്ര ഉന്നമനത്തിനും സംരക്ഷത്തിനുമായി രൂപീകരിച്ച 'കൂട്ട്' പദ്ധതിയുടെ സംഗമം കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബുവിന്റെ സാന്നിധ്യത്തില്‍ നടന്നു. പുനര്‍വിവാഹത്തിന് തയ്യാറായ മുപ്പതോളം വിധവകളായ സ്ത്രീകളും പതിനഞ്ചോളം പുരുഷന്‍മാരും പങ്കെടുത്തു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ജില്ലയില്‍ വിധവാ സംരക്ഷണത്തിനായി ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ കലക്ടറുടെ ആശയം പിന്നീട് […]

കാസര്‍കോട്: ജില്ലാ ഭരണകൂടത്തിന്റേയും വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല വിധവാ സെല്ലിന്റെയും നേതൃത്വത്തില്‍ വിധവകളായ സ്ത്രീകളുടെ സമഗ്ര ഉന്നമനത്തിനും സംരക്ഷത്തിനുമായി രൂപീകരിച്ച 'കൂട്ട്' പദ്ധതിയുടെ സംഗമം കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബുവിന്റെ സാന്നിധ്യത്തില്‍ നടന്നു. പുനര്‍വിവാഹത്തിന് തയ്യാറായ മുപ്പതോളം വിധവകളായ സ്ത്രീകളും പതിനഞ്ചോളം പുരുഷന്‍മാരും പങ്കെടുത്തു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ജില്ലയില്‍ വിധവാ സംരക്ഷണത്തിനായി ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ കലക്ടറുടെ ആശയം പിന്നീട് വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.വി. സുനിതയുടെ നേതൃത്വത്തില്‍ നടപ്പിലാവുകയായിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കൂട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖാന്തിരം പുനര്‍ വിവാഹത്തിന് താല്‍പര്യമുളളവരുടെ രജിസ്‌ട്രേഷന്‍ നടത്തി. തുടര്‍ന്ന് വിധവാ വിവാഹത്തിന് സന്നദ്ധത അറിയിച്ച പുരുഷന്‍മാരില്‍ നിന്നും അപേക്ഷ സ്വീകരിച്ച് രേഖകള്‍ പരിശോധിച്ച ശേഷമാണ് സംഗമത്തില്‍ പങ്കെടുപ്പിച്ചത്. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എം.വി സുനിത പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ ആരതി സംസാരിച്ചു.

Related Articles
Next Story
Share it