കാല്‍പന്തുകളിയുടെ ആവേശത്തില്‍ വൈകല്യം മറന്ന് അവരും കളം നിറഞ്ഞ് കളിച്ചു
കാഞ്ഞങ്ങാട്: ടി.വിയിലൂടെ മാത്രം മൈതാനവും ഫുട്‌ബോള്‍ മത്സരങ്ങളും കണ്ട കുട്ടികള്‍ക്ക് ആദ്യമായി പന്ത് തട്ടിയ ആവേശം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം കാസര്‍കോട്, ഹോസ്ദുര്‍ഗ് ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്‍ക്ലൂസീവ് ഫുട്‌ബോള്‍ മത്സരമാണ് കുട്ടികള്‍ക്ക് പുതിയ അനുഭവമായത്. ആദ്യമായിട്ടായിരിക്കാം ഇത്തരം കുട്ടികള്‍ ഇങ്ങനെയുള്ള ഗ്രൗണ്ടില്‍ പന്ത് തട്ടുന്നത് അതും സമപ്രായക്കാരായ കുട്ടികളോടൊപ്പം. പലരുടെയും കണ്ണില്‍ അത്ഭുതമായിരുന്നു. കാലുകള്‍ക്ക് പ്രത്യേക ഊര്‍ജ്ജവുമുണ്ടായിരുന്നു. മക്കള്‍ ഫുട്‌ബോള്‍ കളിക്കുന്നത് സ്വപ്‌നമാണോയെന്ന് ഒരു നിമിഷം രക്ഷിതാക്കളും […]

കാഞ്ഞങ്ങാട്: ടി.വിയിലൂടെ മാത്രം മൈതാനവും ഫുട്‌ബോള്‍ മത്സരങ്ങളും കണ്ട കുട്ടികള്‍ക്ക് ആദ്യമായി പന്ത് തട്ടിയ ആവേശം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം കാസര്‍കോട്, ഹോസ്ദുര്‍ഗ് ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്‍ക്ലൂസീവ് ഫുട്‌ബോള്‍ മത്സരമാണ് കുട്ടികള്‍ക്ക് പുതിയ അനുഭവമായത്. ആദ്യമായിട്ടായിരിക്കാം ഇത്തരം കുട്ടികള്‍ ഇങ്ങനെയുള്ള ഗ്രൗണ്ടില്‍ പന്ത് തട്ടുന്നത് അതും സമപ്രായക്കാരായ കുട്ടികളോടൊപ്പം. പലരുടെയും കണ്ണില്‍ അത്ഭുതമായിരുന്നു. കാലുകള്‍ക്ക് പ്രത്യേക ഊര്‍ജ്ജവുമുണ്ടായിരുന്നു. മക്കള്‍ ഫുട്‌ബോള്‍ കളിക്കുന്നത് സ്വപ്‌നമാണോയെന്ന് ഒരു നിമിഷം രക്ഷിതാക്കളും സംശയിച്ചു. കളി കാണാനെത്തിയ രക്ഷിതാക്കള്‍ക്ക് മനം നിറഞ്ഞ നിമിഷങ്ങളായിരുന്നു മത്സരം. ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഒരു മാസത്തെ പരിപാടികളാണ് സമഗ്ര ശിക്ഷ കേരളം ഏറ്റെടുത്ത് നടത്തുന്നത്. അതിന്റെ ഭാഗമായാണ് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. കൊവ്വല്‍പ്പള്ളി ഗ്രൗണ്ടിലാണ് പരിപാടി നടന്നത്.
മത്സരം ഇ. ചന്ദ്രശേഖരന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അധ്യക്ഷത വഹിച്ചു. വി.വി രമേശന്‍, സെറിബ്രല്‍ പാഴ്‌സി വിഭാഗത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ അംഗമായ ശ്യാംമോഹന്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. വി.വി സുബ്രഹ്മണ്യന്‍, ഡോ. കെ.വി രാജേഷ്, ജ്യോതിഷ് കൊവ്വല്‍പള്ളി, സുമ പ്രസംഗിച്ചു.