ഇവരാണ് നിരീക്ഷകര്‍; നേരിട്ട് കാണാം, പരാതി അറിയിക്കാം

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ ജില്ലയില്‍ ചുമതലയേറ്റു. പൊതു നിരീക്ഷകര്‍, പൊലീസ് നിരീക്ഷകന്‍, ചെലവ് നിരീക്ഷകര്‍ എന്നിവരാണ് ചുമതലയേറ്റത്. പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് നിരീക്ഷകരുമായി ബന്ധപ്പെടാം. നിരീക്ഷകരുടെ പേര്, മണ്ഡലം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്ന ക്രമത്തില്‍ പൊതു നിരീക്ഷകര്‍: രഞ്ജന്‍ കുമാര്‍ ദാസ് (മഞ്ചേശ്വരം കാസര്‍കോട്) 6282320323, ദേബാശിഷ് ദാസ് (ഉദുമ) 9778373975, എച്ച്. രാജേഷ് പ്രസാദ് (കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍) 6282381458, പൊലീസ് നിരീക്ഷകന്‍: വഹ്നി […]

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ ജില്ലയില്‍ ചുമതലയേറ്റു. പൊതു നിരീക്ഷകര്‍, പൊലീസ് നിരീക്ഷകന്‍, ചെലവ് നിരീക്ഷകര്‍ എന്നിവരാണ് ചുമതലയേറ്റത്. പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് നിരീക്ഷകരുമായി ബന്ധപ്പെടാം. നിരീക്ഷകരുടെ പേര്, മണ്ഡലം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്ന ക്രമത്തില്‍
പൊതു നിരീക്ഷകര്‍: രഞ്ജന്‍ കുമാര്‍ ദാസ് (മഞ്ചേശ്വരം കാസര്‍കോട്) 6282320323, ദേബാശിഷ് ദാസ് (ഉദുമ) 9778373975, എച്ച്. രാജേഷ് പ്രസാദ് (കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍) 6282381458, പൊലീസ് നിരീക്ഷകന്‍: വഹ്നി സിംഗ് 6282742115, ചെലവ് നിരീക്ഷകര്‍: സാന്‍ജോയ് പോള്‍ (മഞ്ചേശ്വരം, കാസര്‍കോട്) 6238153313, എം. സതീഷ്‌കുമാര്‍ (ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍) 7012993008,
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുനിരീക്ഷകന്‍ രഞ്ജന്‍ കുമാര്‍ ദാസിനെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ പുതിയ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പി.ആര്‍. ചേംബറില്‍ ഉച്ചയ്ക്ക് മൂന്നു മുതല്‍ വൈകീട്ട് നാല് വരെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടെ പൗരന്‍മാര്‍ക്കെല്ലാം നേരില്‍ കാണാവുന്നതാണ്. ഫോണ്‍: 6282320323.

Related Articles
Next Story
Share it