ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് സൗകര്യം ഉണ്ടായിരിക്കില്ല

ന്യൂഡല്‍ഹി: ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് സൗകര്യം ഉണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. അതേസമയം 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. കൊവിഡ് ബാധിതര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കും. കേരളത്തില്‍ ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് മാതൃകാപെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 12 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം […]

ന്യൂഡല്‍ഹി: ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് സൗകര്യം ഉണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. അതേസമയം 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. കൊവിഡ് ബാധിതര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കും.

കേരളത്തില്‍ ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് മാതൃകാപെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 12 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു.

കോവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രമേ പാടുള്ളു. പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വാഹന ജാഥയില്‍ അഞ്ച് വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Related Articles
Next Story
Share it