ചെര്‍ക്കളയിലെ സമരത്തിന് പിന്തുണയേറുന്നു

ചെര്‍ക്കള: ചെര്‍ക്കളയിലെ മേല്‍പ്പാലം ദീര്‍ഘിപ്പിക്കുക, ചെര്‍ക്കള സ്‌കൂള്‍ കുട്ടികള്‍ക്ക് സഞ്ചാരപാത ഒരുക്കുക എന്നീ ആവശ്യങ്ങളുമായി ചെര്‍ക്കള സ്‌കൂള്‍ സമര സമിതി നടത്തുന്ന അനിശ്ചിത കാല റിലേ സത്യഗ്രഹത്തിന് ജനപിന്തുണ ഏറുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യൂണിറ്റിന്റെ ഐക്യദാര്‍ഢ്യം ജില്ലാ വൈസ് പ്രസിഡണ്ട്ഹംസ പാലക്കി ഉദ്ഘാടനം ചെയ്തു. ചെര്‍ക്കള യൂണിറ്റ് പ്രസിഡണ്ട് ബി.എം ഷെരീഫ്, മൊയ്തു ഹാജി ചേരൂര്‍, മഹമൂദ് ആദിത്യ, മുത്തലിബ് ബേര്‍ക്ക, ഇക്ബാല്‍ ഇമ, റഷീദ് കനിയടുക്കം സംസാരിച്ചു. ലയണ്‍സ് ക്ലബ്ബ് […]

ചെര്‍ക്കള: ചെര്‍ക്കളയിലെ മേല്‍പ്പാലം ദീര്‍ഘിപ്പിക്കുക, ചെര്‍ക്കള സ്‌കൂള്‍ കുട്ടികള്‍ക്ക് സഞ്ചാരപാത ഒരുക്കുക എന്നീ ആവശ്യങ്ങളുമായി ചെര്‍ക്കള സ്‌കൂള്‍ സമര സമിതി നടത്തുന്ന അനിശ്ചിത കാല റിലേ സത്യഗ്രഹത്തിന് ജനപിന്തുണ ഏറുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യൂണിറ്റിന്റെ ഐക്യദാര്‍ഢ്യം ജില്ലാ വൈസ് പ്രസിഡണ്ട്ഹംസ പാലക്കി ഉദ്ഘാടനം ചെയ്തു. ചെര്‍ക്കള യൂണിറ്റ് പ്രസിഡണ്ട് ബി.എം ഷെരീഫ്, മൊയ്തു ഹാജി ചേരൂര്‍, മഹമൂദ് ആദിത്യ, മുത്തലിബ് ബേര്‍ക്ക, ഇക്ബാല്‍ ഇമ, റഷീദ് കനിയടുക്കം സംസാരിച്ചു. ലയണ്‍സ് ക്ലബ്ബ് ചെര്‍ക്കള യൂണിറ്റ് കമ്മിറ്റിയുടെ പിന്തുണ അറിയിച്ച് മൊയ്തീന്‍ കുഞ്ഞി ചാപ്പാടി സംസാരിച്ചു. മുളിയാര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അനീസ മന്‍സൂര്‍ മല്ലത്ത്, ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം.

Related Articles
Next Story
Share it