നായന്മാര്മൂല: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നായന്മാര്മൂലയില് അനുവദിച്ച നിര്‍ദ്ദിഷ്ട സി.യു.പി അടിപ്പാതക്ക് പകരം മേല്‍പാലം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന റിലേ സത്യാഗ്രഹം പതിനഞ്ച് ദിവസം പിന്നിട്ടു. സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ പ്രമുഖര്‍ എത്തി. കിംഗ് സ്റ്റാര്‍ എരിയപ്പാടി സമരത്തിന് നേതൃത്വം നല്കി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. എ. ബഷീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ജലീല്‍ എരുതുംകടവ്, എം.എ.എച്ച്. മഹ്മൂദ്, ബി.എം.എ. ഖാദര്‍, ഖാദര്‍ പാലോത്ത്, എന്‍.എ. താഹിര്‍, എ.എല്‍. അസ്ലം, ഫായിസ് ഖാളി, മുഹമ്മദ് കുഞ്ഞി എരിയപ്പാടി, ബദ്റുദ്ദീന്‍ പ്രസംഗിച്ചു.