ആര്‍.എം.എസ് ഓഫീസ് കണ്ണൂരിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

കാസര്‍കോട്: കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് റെയില്‍ മെയില്‍ സര്‍വീസ് (ആര്‍.എം.എസ്) ഓഫീസ് കണ്ണൂരിലേക്ക് മാറ്റാന്‍ നീക്കം. താല്‍ക്കാലികമായാണ് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും ജില്ലയിലെ ഏക ആര്‍.എം. എസ് ഓഫിസ് കാസര്‍കോട് നിന്ന് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന പരാതി ശക്തമാകുന്നു. ജില്ലയില്‍ മറ്റ് ആര്‍.എം.എസ് കേന്ദ്രങ്ങളില്ല. കാസര്‍കോട് ആര്‍.എം.എസിനെ കണ്ണൂര്‍ ആര്‍.എം.എസില്‍ ലയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പ്രധാന ആരോപണം. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ആര്‍.എം.എസ് പ്രവര്‍ത്തിക്കുന്ന ഒരു ജില്ലയില്‍ അതില്ലാതാകുന്നത്. പഴയ ബസ് സ്റ്റാന്റിന് […]

കാസര്‍കോട്: കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് റെയില്‍ മെയില്‍ സര്‍വീസ് (ആര്‍.എം.എസ്) ഓഫീസ് കണ്ണൂരിലേക്ക് മാറ്റാന്‍ നീക്കം. താല്‍ക്കാലികമായാണ് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും ജില്ലയിലെ ഏക ആര്‍.എം. എസ് ഓഫിസ് കാസര്‍കോട് നിന്ന് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന പരാതി ശക്തമാകുന്നു.
ജില്ലയില്‍ മറ്റ് ആര്‍.എം.എസ് കേന്ദ്രങ്ങളില്ല. കാസര്‍കോട് ആര്‍.എം.എസിനെ കണ്ണൂര്‍ ആര്‍.എം.എസില്‍ ലയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പ്രധാന ആരോപണം. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ആര്‍.എം.എസ് പ്രവര്‍ത്തിക്കുന്ന ഒരു ജില്ലയില്‍ അതില്ലാതാകുന്നത്. പഴയ ബസ് സ്റ്റാന്റിന് സമീപത്തുള്ള ഹെഡ്‌പേസ്റ്റീഫ് ഓഫീസ് കെട്ടിടം കാലപ്പഴക്കം കാരണം പൊളിച്ചുനീക്കണമെന്ന നിര്‍ദേശം വന്നിരുന്നു. ഇതേതുര്‍ന്ന് ഓഫിസ് പ്രവര്‍ത്തിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന നിര്‍ദേശവുമുണ്ടായി. അതിനാല്‍ പകരം ഓഫിസ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയും ടെണ്ടര്‍ വിളിച്ച് അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് പുതിയ കെട്ടിടം കണ്ടെത്തുന്നത് വരെ കാസര്‍കോട്ടെ ആര്‍.എം.എസ് ഓഫീസ് കണ്ണൂരിലേക്ക് മാറ്റാനുള്ള ആലോചയുണ്ടെന്ന തരത്തില്‍ കോഴിക്കോട് സുപ്രണ്ടിന്റെ ഓഫീസില്‍ നിന്നുള്ള സന്ദേശം കാസര്‍കോട് ആര്‍.എം.എസ് ഓഫീസില്‍ ലഭിക്കുന്നത്.
രാത്രി 10 മണിവരെ കാസര്‍കേട് ആര്‍.എം.എസില്‍ സേവനം ലഭ്യമാണ്. എന്നാല്‍ ഓഫിസ് കണ്ണൂരിലേക്ക് മറിയാല്‍ പ്രധാന പോസ്റ്റ് ഓഫീസില്‍ നിന്നും വൈകിട്ട് 4 മണിക്ക് മുമ്പ് തന്നെ ജനങ്ങള്‍ ആര്‍.എം.എസ് സേവനങ്ങള്‍ തേടേണ്ടി വരും. മാത്രമല്ല ജില്ലയിലേക്ക് എത്തേണ്ട തപ്പാല്‍ ഉരുപ്പടികള്‍ കണ്ണൂരിലെത്തി തരം തിരിച്ച് കാസര്‍കോട് എത്തുമ്പോഴേക്കും കാലതാമസമുണ്ടാകും.
ഓഫീസ് മാറുന്നത് താല്‍ക്കാലിക നടപടി മാത്രമാണെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും വകുപ്പ്തല നടപടികള്‍ പൂര്‍ത്തിയാക്കി നിലവിലെ രീതിയില്‍ പുതിയ കെട്ടിടം കണ്ടെത്തുകയോ പുതിയ കെട്ടിടം നിര്‍മ്മിക്കുയോ ചെയ്താല്‍ തന്നെ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ ഏറെയാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
കണ്ണൂരിലെ ആര്‍.എം.എസ് ഓഫിസില്‍ ഇപ്പോള്‍ തന്നെ മതിയായ സൗകര്യമില്ലെന്ന വാദവും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സമാനമായ രീതിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓഫിസ് മാറ്റാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും അന്ന് ജനപ്രതിനിധികളും സംഘടനകളും ശക്തമായി ഇടപ്പെട്ട പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം മാറ്റിയത്.
ആര്‍.എം.എസ് ഓഫിസുകളുടെ എണ്ണം കുറച്ചുകൊണ്ട് വന്ന് കാലക്രമേണ തപാല്‍ വകുപ്പിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത് എന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് തൊഴിലാളി യൂണിയനുകള്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്.

Related Articles
Next Story
Share it