റോഡ് മുറിച്ച് കടക്കാന്‍ സംവിധാനമില്ല; മഞ്ചേശ്വരത്ത് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം
മഞ്ചേശ്വരം: മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ഉദ്യാവരില്‍ നിന്ന് മഞ്ചേശ്വരം വരെ ജനകീയ റാലി നടത്തി. സയ്യിദ് അത്താവുല്ല തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സക്കരിയ്യ അധ്യക്ഷത വഹിച്ചു. സ്ത്രീകളും വയോജനങ്ങളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു. രാജ ബീല്‍ചട, സഞ്ജീവ ഷെട്ടി, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവിന മൊന്തേരോ, ഹമീദ് […]

മഞ്ചേശ്വരം: മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ഉദ്യാവരില്‍ നിന്ന് മഞ്ചേശ്വരം വരെ ജനകീയ റാലി നടത്തി. സയ്യിദ് അത്താവുല്ല തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സക്കരിയ്യ അധ്യക്ഷത വഹിച്ചു. സ്ത്രീകളും വയോജനങ്ങളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു. രാജ ബീല്‍ചട, സഞ്ജീവ ഷെട്ടി, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവിന മൊന്തേരോ, ഹമീദ് തങ്ങള്‍ തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു. ദേശീയപാത നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആവശ്യമായ ഇടപെടല്‍ നടത്താത്ത ജനപ്രതിനിധികളുടെയും അധികൃതരുടെയും നിസ്സംഗതക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. അഷ്‌റഫ് ബഡാജെ, ജബ്ബാര്‍ ബഹ്‌റൈന്‍, എസ്.എം ബഷീര്‍, ഹനീഫ സുരഭി, മജീദ് കുന്നില്‍, സക്കരിയ മഞ്ചേശ്വരം, ഹസൈനാര്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.