റോഡില്‍ സ്പീഡ് ബ്രേക്കര്‍ ഇല്ല; മാണിക്കോത്ത് അപകടം തുടര്‍ക്കഥ

കാഞ്ഞങ്ങാട്: കാവല്‍ക്കാരില്ല റോഡില്‍ സ്പീഡ് ബ്രേക്കറുമില്ല. അപകടം തുടര്‍ക്കഥയായി മാണിക്കോത്ത് ജംഗ്ഷന്‍.റോഡ് മുറിച്ച് കടക്കല്‍ പേടി സ്വപ്‌നമായി മാറിയത് കാഞ്ഞങ്ങാട് മാണിക്കോത്ത് ഫിഷറീസ് സ്‌കൂളിലെ മുന്നൂറോളം കുട്ടികള്‍ക്ക്. മാണിക്കോത്ത് കാറ്റാടി കൊളവയല്‍ മുട്ടുന്തല എന്നിവിടങ്ങളില്‍ നിന്നും ബസിനെ ആശ്രയിക്കുന്നവര്‍ മാണിക്കോത്ത് എത്തിയാണ് പോകുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ റോഡ് മുറിച്ച് കടക്കുന്ന സമയത്ത് വാഹനം തട്ടി ഏകദേശം പത്തോളം പേര്‍ മരണപ്പെട്ടു. ഇരുപതിലധികം ആളുകള്‍ ഗുരുതരമായി പരിക്കേറ്റ് വിവിധ ചികിത്സയിലായിട്ടുണ്ട്.റോഡ് മുറിച്ച് കടക്കാന്‍ സീബ്രലൈന്‍ ഉള്ള ഒരു […]

കാഞ്ഞങ്ങാട്: കാവല്‍ക്കാരില്ല റോഡില്‍ സ്പീഡ് ബ്രേക്കറുമില്ല. അപകടം തുടര്‍ക്കഥയായി മാണിക്കോത്ത് ജംഗ്ഷന്‍.
റോഡ് മുറിച്ച് കടക്കല്‍ പേടി സ്വപ്‌നമായി മാറിയത് കാഞ്ഞങ്ങാട് മാണിക്കോത്ത് ഫിഷറീസ് സ്‌കൂളിലെ മുന്നൂറോളം കുട്ടികള്‍ക്ക്. മാണിക്കോത്ത് കാറ്റാടി കൊളവയല്‍ മുട്ടുന്തല എന്നിവിടങ്ങളില്‍ നിന്നും ബസിനെ ആശ്രയിക്കുന്നവര്‍ മാണിക്കോത്ത് എത്തിയാണ് പോകുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ റോഡ് മുറിച്ച് കടക്കുന്ന സമയത്ത് വാഹനം തട്ടി ഏകദേശം പത്തോളം പേര്‍ മരണപ്പെട്ടു. ഇരുപതിലധികം ആളുകള്‍ ഗുരുതരമായി പരിക്കേറ്റ് വിവിധ ചികിത്സയിലായിട്ടുണ്ട്.
റോഡ് മുറിച്ച് കടക്കാന്‍ സീബ്രലൈന്‍ ഉള്ള ഒരു സിഗ്നലും റോഡ് അരികില്‍ ഇല്ല. അത് കൊണ്ട് തന്നെ വാഹനങ്ങള്‍ പരമാവധി സ്പീഡില്‍ ആണ് യാത്ര. അതാണ് അപകടകാരണം. കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ നിരവധി സ്ഥലങ്ങളില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചെങ്കിലും ദിവസം മൂവായിരത്തിലധികം ആളുകള്‍ റോഡ് മുറിച്ച് കടക്കുന്ന ഇവിടെ കുട്ടികളുടെയും മുതിര്‍ന്നവരുടേയും സുരക്ഷകണക്കിലെടുത്ത് അടിയന്തിരമായി സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ച് ഹോം ഗാര്‍ഡിനെയും നിയമിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സി.കെ. നാസര്‍ കാഞ്ഞങ്ങാട് അധികൃതരോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Related Articles
Next Story
Share it