കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ ഇരിക്കാനിടമില്ല, നടപ്പാത വഴിവാണിഭക്കാര്‍ കയ്യേറി

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ നടപ്പാത വഴി വാണിഭക്കാര്‍ കയ്യേറിയതിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഗവ. ഹൈസ്‌കൂള്‍ മതിലിന്റെ കിഴക്കേ അറ്റം മുതല്‍ പടിഞ്ഞാറെ അറ്റം വരെയുള്ള നടപ്പാതയാണ് കയ്യേറിയിരിക്കുന്നത്. ടെയില്‍സ് ഇട്ട് നല്ല ഭംഗിയോടെയാണ് നടപ്പാത നിര്‍മ്മിച്ചിരിക്കുന്നത്. കോവിഡ് കാലത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പാത പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. ആ സമയത്ത് നടപ്പാതയില്‍ ഒന്നോ രണ്ടോ ലോട്ടറി സ്റ്റാളുകള്‍ മാത്രമാണുണ്ടായിരുന്നത്.എന്നാലിപ്പോള്‍ നടപ്പാത മുഴുവന്‍ വാണിഭക്കാര്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് […]

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ നടപ്പാത വഴി വാണിഭക്കാര്‍ കയ്യേറിയതിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഗവ. ഹൈസ്‌കൂള്‍ മതിലിന്റെ കിഴക്കേ അറ്റം മുതല്‍ പടിഞ്ഞാറെ അറ്റം വരെയുള്ള നടപ്പാതയാണ് കയ്യേറിയിരിക്കുന്നത്. ടെയില്‍സ് ഇട്ട് നല്ല ഭംഗിയോടെയാണ് നടപ്പാത നിര്‍മ്മിച്ചിരിക്കുന്നത്. കോവിഡ് കാലത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പാത പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. ആ സമയത്ത് നടപ്പാതയില്‍ ഒന്നോ രണ്ടോ ലോട്ടറി സ്റ്റാളുകള്‍ മാത്രമാണുണ്ടായിരുന്നത്.
എന്നാലിപ്പോള്‍ നടപ്പാത മുഴുവന്‍ വാണിഭക്കാര്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നെക്രാജെ ചന്ദ്രംപാറയിലെ പി. പുരുഷോത്തമന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. വഴി വാണിഭം മൂലം നടപ്പാതയിലൂടെ നടന്നുപോകാന്‍ ബുദ്ധിമുട്ടുന്നതായി പരാതിയില്‍ പറയുന്നു. എന്നാല്‍ മതിലിന്റെ പടിഞ്ഞാറെ അറ്റം മുതല്‍ ബദരിയ ഹോട്ടല്‍ വരെ വഴിവാണിഭക്കാരുണ്ടെങ്കിലും അത് യാത്രക്കാര്‍ക്ക് അത്ര ബുദ്ധിമുട്ടല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
നടപ്പാത പുതുക്കുന്നതിന് മുമ്പ് ഇവിടെ മൂന്ന് ബസ് ഷെല്‍ട്ടറുകളുണ്ടായിരുന്നു. മഴ കൊള്ളാതെ കുറച്ച് പേര്‍ക്ക് നില്‍ക്കാനും പത്ത് പേര്‍ക്കെങ്കിലും ഇരിക്കാനും പറ്റുമായിരുന്നു. ഇപ്പോള്‍ ബസ് കാത്തിരിക്കുന്നവര്‍ക്ക് ഇരിക്കാനും നില്‍ക്കാനും കഴിയാത്ത സ്ഥിതിയാണുള്ളത്. താഴെ റോഡില്‍ ഇറങ്ങി നില്‍ക്കേണ്ടതായിവരുന്നു. സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ളവര്‍ ബസ് കയറുന്നതും ഇറങ്ങുന്നതും ഇവിടെയാണ്. റോഡില്‍ ഇറങ്ങിയാല്‍ ബസിന്റെ ഡോര്‍ തുറക്കുമ്പോള്‍ ദേഹത്ത് തട്ടുന്നു. മൂത്രശങ്കയുണ്ടാക്കുന്നവര്‍ക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാനും ഇവിടെ സൗകര്യമില്ല. നവീകരിച്ച നടപ്പാതയില്‍ നിന്ന് വഴിവാണിഭക്കാരെ ഒഴിപ്പിച്ച് നടപ്പാത സ്വതന്ത്രമാക്കി മതിലിനോട് ചേര്‍ന്ന് സിംഗിള്‍ ലൈന്‍ ഇരിപ്പിടം ഒരുക്കി മഴ നനയാതെ ഇരിക്കാനുള്ള സൗകര്യം ബസ് യാത്രക്കാര്‍ക്ക് ചെയ്തു കൊടുക്കണെമന്ന് പരാതിയില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it