ബദിയടുക്കയില്‍ ട്രാഫിക് നിയന്ത്രണത്തിന് പൊലീസില്ല; വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തുന്നത് ദുരിതമാവുന്നു
ബദിയടുക്ക: ബദിയടുക്ക ടൗണില്‍ ട്രാഫിക് പൊലീസ് സംവിധാനം പേരിന് മാത്രം. മഴക്കാലമായതോടെ ബദിയടുക്ക ടൗണില്‍ ഗതാഗതം നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവുമില്ല. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പോകുന്ന രാവിലെ ഒമ്പത് മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ അഞ്ചു വരെയും ഗതാഗതം നിയന്ത്രിക്കാന്‍ സംവിധാനമില്ല. കുമ്പള-മുള്ളേരിയ റോഡ് നവീകരിച്ചതോടെ അമിത വേഗതയിലോടുന്ന വാഹനങ്ങള്‍ ഭീതിയുണ്ടാക്കുന്നു. അതോടൊപ്പം അശാസ്ത്രീയമായ രീതിയിലുള്ള ചില വാഹനങ്ങളുടെ പാര്‍ക്കിംഗും ദുരിതമാവുകയാണ്. ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇത് കാരണം വാക്കേറ്റവും […]

ബദിയടുക്ക: ബദിയടുക്ക ടൗണില്‍ ട്രാഫിക് പൊലീസ് സംവിധാനം പേരിന് മാത്രം. മഴക്കാലമായതോടെ ബദിയടുക്ക ടൗണില്‍ ഗതാഗതം നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവുമില്ല. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പോകുന്ന രാവിലെ ഒമ്പത് മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ അഞ്ചു വരെയും ഗതാഗതം നിയന്ത്രിക്കാന്‍ സംവിധാനമില്ല. കുമ്പള-മുള്ളേരിയ റോഡ് നവീകരിച്ചതോടെ അമിത വേഗതയിലോടുന്ന വാഹനങ്ങള്‍ ഭീതിയുണ്ടാക്കുന്നു. അതോടൊപ്പം അശാസ്ത്രീയമായ രീതിയിലുള്ള ചില വാഹനങ്ങളുടെ പാര്‍ക്കിംഗും ദുരിതമാവുകയാണ്. ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇത് കാരണം വാക്കേറ്റവും പതിവാണ്. നേരത്തെ ഗതാഗത നിയന്ത്രണത്തിന് ടൗണില്‍ പൊലീസിനെ നിര്‍ത്തിയിരുന്നു. എന്നാല്‍ നിലവില്‍ അതില്ല. ബദിയടുക്കയേക്കാള്‍ തിരക്ക് കുറഞ്ഞ ടൗണില്‍ പോലും പൊലീസിന്റെ സേവനം ലഭിക്കാറുണ്ട്. എന്നാല്‍ ടൗണില്‍ നിന്ന് വിളിപ്പാട് അകലെ പൊലീസ് സ്റ്റേഷന്‍ ഉണ്ടായിട്ടും ഗതാഗത നിയന്ത്രണത്തിന് ഒരു പൊലീസുകാരനെ പോലും നിര്‍ത്താത്തത് പ്രതിഷേധത്തിനിടയാക്കുന്നു. നേരത്തെയുണ്ടായിരുന്ന ഹോംഗാര്‍ഡിന്റെ സേവനവും ഇപ്പോഴില്ല. ടൗണിലെ ചില കെട്ടിടങ്ങളുടെ പിന്‍ഭാഗത്തും ചില ഊടുവഴികളിലും കഞ്ചാവ്, ലഹരി വില്‍പ്പന സംഘവും ലഹരി നുകരാനെത്തുവരും സജീവമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളേയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യം വെച്ചാണ് ലഹരി വില്‍പ്പന. ടൗണ്‍ ബസ്സ്റ്റാന്റ് പരിസരത്തും മുകളിലെ ബസാറിലും രാവിലെയും വൈകിട്ടും പൊലീസിനെ വിന്യസിപ്പിച്ചാല്‍ ഇതൊക്കെ പരിഹരിക്കാനാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.