കൃഷി ഓഫീസിനും വില്ലേജ് ഓഫീസിനും നാഥനില്ല; കുടുംബാരോഗ്യകേന്ദ്രത്തില്‍ സര്‍ജനുമില്ല

ബദിയടുക്ക: മുളിയാറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രധാന ഓഫീസര്‍മാരും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരും ആവശ്യമായ ജീവനക്കാരുമില്ലാത്തത് ജനങ്ങളെ ദുരിതത്തിലാകുകയാണ്.കൃഷി ഓഫിസറില്ലാതായി ആറ് മാസം പിന്നിട്ടു. വിവിധ ആവശ്യങ്ങള്‍ക്കായി ദിവസേന നൂറിലധികം കര്‍ഷകര്‍ എത്തുന്ന മുളിയാര്‍ കൃഷിഭവനില്‍ ആറ് മാസമായി നാഥനില്ലാത്ത അവസ്ഥ.ഇത് കാരണം സര്‍ക്കാരിന്റെ കാര്‍ഷിക മേഖലയിലെ പല പദ്ധതികളും ഫലപ്രദമായി നടപ്പാക്കാനാകാത്ത സ്ഥിതിയാണ്. ഇവിടെ നേരത്തേ ഉണ്ടായിരുന്ന കൃഷി ഓഫീസര്‍ വിരമിച്ച് പോയതിന് ശേഷം പകരം മറ്റൊരാളെ നിയമിച്ചുവെങ്കിലും ഇയാള്‍ ചാര്‍ജെടുത്ത ശേഷം അവധിയില്‍ പോവുകയായിരുന്നു. പകരം […]

ബദിയടുക്ക: മുളിയാറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രധാന ഓഫീസര്‍മാരും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരും ആവശ്യമായ ജീവനക്കാരുമില്ലാത്തത് ജനങ്ങളെ ദുരിതത്തിലാകുകയാണ്.
കൃഷി ഓഫിസറില്ലാതായി ആറ് മാസം പിന്നിട്ടു. വിവിധ ആവശ്യങ്ങള്‍ക്കായി ദിവസേന നൂറിലധികം കര്‍ഷകര്‍ എത്തുന്ന മുളിയാര്‍ കൃഷിഭവനില്‍ ആറ് മാസമായി നാഥനില്ലാത്ത അവസ്ഥ.
ഇത് കാരണം സര്‍ക്കാരിന്റെ കാര്‍ഷിക മേഖലയിലെ പല പദ്ധതികളും ഫലപ്രദമായി നടപ്പാക്കാനാകാത്ത സ്ഥിതിയാണ്. ഇവിടെ നേരത്തേ ഉണ്ടായിരുന്ന കൃഷി ഓഫീസര്‍ വിരമിച്ച് പോയതിന് ശേഷം പകരം മറ്റൊരാളെ നിയമിച്ചുവെങ്കിലും ഇയാള്‍ ചാര്‍ജെടുത്ത ശേഷം അവധിയില്‍ പോവുകയായിരുന്നു. പകരം കുറ്റിക്കോല്‍ കൃഷിഭവനിലെ ഓഫീസര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെങ്കിലും രണ്ട് ഓഫീസുകളുടെ ചുമതല ഒരുമിച്ച് വഹിക്കുന്നത് കാരണം ഇവിടെത്തെ കര്‍ഷകര്‍ക്ക് കൃത്യമായി സേവനം ലഭിക്കുന്നില്ല. മഴക്കാലം എത്തിയതോടെ കൃഷിസംബന്ധമായ പല ആവശ്യങ്ങള്‍ക്കും അപേക്ഷകള്‍ നല്‍കിയ കര്‍ഷകര്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോള്‍. മുളിയാര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി സിവില്‍ സര്‍ജന്റെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ആകെ വേണ്ട മൂന്ന് അസിസ്റ്റന്റ് സര്‍ജന്‍മാരില്‍ ഒരാള്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടതാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍പെട്ട മുളിയാര്‍, കാറഡുക്ക, ദേലംപാടി പഞ്ചായത്തിലെ നിരവധി പേര്‍ ആശ്രയിക്കുന്ന ഈ ആസ്പത്രിയെ രണ്ട് വര്‍ഷം മുമ്പ് ബ്ലോക്ക് ലെവല്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരെയോ ജീവനക്കാരെയോ നിയമിച്ചിട്ടില്ല. ദിവസേന ശരാശരി 450നും 500നും ഇടയില്‍ രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്.
കഴിഞ്ഞ എട്ട് മാസമായി മുളിയാര്‍ വില്ലേജ് ഓഫീസില്‍ സ്ഥിരം വില്ലേജ് ഓഫീസറുടെ കസേര ഒഴിഞ്ഞ് കിടക്കുകയാണ്. ഏതാനും മാസം ബദിയടുക്ക വില്ലേജ് ഓഫീസര്‍ക്ക് മുളിയാറിന്റെയും ചുമതല നല്‍കിയിരുന്നു. പത്ത് ദിവസം മുമ്പ് ഈ ഓഫീസര്‍ക്ക് പകരം ദേലംപാടി വില്ലേജ് ഓഫിസര്‍ക്ക് ചാര്‍ജ് നല്‍കിയെങ്കിലും ഡിജിറ്റല്‍ ഒപ്പ് വെക്കാനുള്ള അധികാരം വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ക്കാണ്. പുതുതായി നിയമിതനായ ഈ ഓഫീസര്‍ക്ക് മുളിയാര്‍ വില്ലേജിന്റെ ഏരിയ പരിചയക്കുറവും ജോലിഭാരവും കാരണം കൃത്യസമയത്ത് സേവനങ്ങള്‍ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് ജനങ്ങള്‍. മുളിയാറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുളിയാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് വിവിധ വകുപ്പ് മന്ത്രിമാര്‍ക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കി.

Related Articles
Next Story
Share it