ഇവിടെ മതത്തിന്റെ അതിര്‍ വരമ്പില്ല; അയ്യപ്പഭക്തര്‍ക്ക് വിശ്രമമിക്കാനിടം പള്ളിയങ്കണം

കാഞ്ഞങ്ങാട്: ശബരിമല ദര്‍ശനം കഴിഞ്ഞ് കൊല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പുറപ്പെട്ട ഭക്തര്‍ക്ക് വിശ്രമിക്കുവാനും ഭക്ഷണം പാകം ചെയ്യുവാനും സൗകര്യമൊരുക്കി അതിഞ്ഞാല്‍ തെക്കെപ്പുറം ജമാഅത്ത് കമ്മിറ്റി. പോണ്ടിച്ചേരിയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമൊരുക്കുവാന്‍ തെക്കെപ്പുറം ജുമാമസ്ജിദ് തുറന്നുകൊടുത്താണ് അവരെ ചേര്‍ത്തു പിടിച്ച് സ്‌നേഹം പകര്‍ന്ന് ജമാഅത്ത് കമ്മിറ്റി മാതൃകയായത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് മത സൗഹാര്‍ദത്തിന്റെ കുളിരുപകരുന്ന കാഴ്ചയുണ്ടായത്. പള്ളിയില്‍ എത്തിയ ഇവരെ സ്‌നേഹത്തോടെ സ്വീകരിച്ച ഭാരവാഹികള്‍ സ്വാമിമാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകുകയായിരുന്നു. കമ്മിറ്റി ഭാരവാഹികളായ അബ്ദുല്‍ ശുക്കൂര്‍, എ.പി […]

കാഞ്ഞങ്ങാട്: ശബരിമല ദര്‍ശനം കഴിഞ്ഞ് കൊല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പുറപ്പെട്ട ഭക്തര്‍ക്ക് വിശ്രമിക്കുവാനും ഭക്ഷണം പാകം ചെയ്യുവാനും സൗകര്യമൊരുക്കി അതിഞ്ഞാല്‍ തെക്കെപ്പുറം ജമാഅത്ത് കമ്മിറ്റി. പോണ്ടിച്ചേരിയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമൊരുക്കുവാന്‍ തെക്കെപ്പുറം ജുമാമസ്ജിദ് തുറന്നുകൊടുത്താണ് അവരെ ചേര്‍ത്തു പിടിച്ച് സ്‌നേഹം പകര്‍ന്ന് ജമാഅത്ത് കമ്മിറ്റി മാതൃകയായത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് മത സൗഹാര്‍ദത്തിന്റെ കുളിരുപകരുന്ന കാഴ്ചയുണ്ടായത്. പള്ളിയില്‍ എത്തിയ ഇവരെ സ്‌നേഹത്തോടെ സ്വീകരിച്ച ഭാരവാഹികള്‍ സ്വാമിമാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകുകയായിരുന്നു. കമ്മിറ്റി ഭാരവാഹികളായ അബ്ദുല്‍ ശുക്കൂര്‍, എ.പി ഉമ്മര്‍, അസീസ് കൊളവയല്‍, ആഷിര്‍ എന്നിവര്‍ ഇവരെ സ്വീകരിച്ചു.
മുപ്പത് പേരാണ് തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്നത്. നിറഞ്ഞ മനസ്സോടെ കൈകൂപ്പി നന്ദി പറഞ്ഞാണ് സ്വാമിമാര്‍ ഇവിടെ നിന്നും യാത്രയായത്.

Related Articles
Next Story
Share it