തെരുവ് നായ്ക്കളുടെ പരാക്രമത്തിന് അറുതിയില്ല; മൊഗ്രാലില്‍ കൂട് തകര്‍ത്ത് 3 ആടുകളെ കൊന്നൊടുക്കി
മൊഗ്രാല്‍: മൊഗ്രാലില്‍ വളര്‍ത്തുമൃഗങ്ങളോടുള്ള തെരുവ് നായ്ക്കളുടെ വിളയാട്ടം തുടരുന്നു. ടി.വി.എസ് റോഡിലെ ആയിഷയുടെ വീട്ടിലെ മൂന്ന് ആടുകളെയാണ് ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടോളം വരുന്ന നായ്ക്കൂട്ടം കൂട് തകര്‍ത്ത് കടിച്ചു കൊന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ കൂട്ടില്‍ ഉണ്ടായിരുന്ന മറ്റു മൂന്ന് ആടുകളെ രക്ഷിക്കാനായി. കഴിഞ്ഞ ഏതാനും ദിവസം വളര്‍ത്തുമൃഗങ്ങളോട് നായ്ക്കൂട്ടങ്ങളുടെ പരാക്രമണം ഉണ്ടായിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന ഓട്ടോറിക്ഷകളുടെ സീറ്റുകള്‍ കടിച്ചുകീറി നശിപ്പിക്കുകയും ചെയ്തിരുന്നു. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്. നായക്കൂട്ടങ്ങളുടെ […]

മൊഗ്രാല്‍: മൊഗ്രാലില്‍ വളര്‍ത്തുമൃഗങ്ങളോടുള്ള തെരുവ് നായ്ക്കളുടെ വിളയാട്ടം തുടരുന്നു. ടി.വി.എസ് റോഡിലെ ആയിഷയുടെ വീട്ടിലെ മൂന്ന് ആടുകളെയാണ് ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടോളം വരുന്ന നായ്ക്കൂട്ടം കൂട് തകര്‍ത്ത് കടിച്ചു കൊന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ കൂട്ടില്‍ ഉണ്ടായിരുന്ന മറ്റു മൂന്ന് ആടുകളെ രക്ഷിക്കാനായി. കഴിഞ്ഞ ഏതാനും ദിവസം വളര്‍ത്തുമൃഗങ്ങളോട് നായ്ക്കൂട്ടങ്ങളുടെ പരാക്രമണം ഉണ്ടായിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന ഓട്ടോറിക്ഷകളുടെ സീറ്റുകള്‍ കടിച്ചുകീറി നശിപ്പിക്കുകയും ചെയ്തിരുന്നു. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്. നായക്കൂട്ടങ്ങളുടെ പരാക്രമം തുടരുന്നതിനാല്‍ സ്‌കൂള്‍-മദ്രസയിലേക്ക് പോകുന്ന കുട്ടികള്‍ ഭയാശങ്കയിലാണ്. തെരുവ് നായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയില്‍ അനുമതി തേടിയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഹരജി കളില്‍ തീരുമാനമായിട്ടില്ല. അടുത്തമാസം പരിഗണിക്കാനിരിക്കുകയുമാണ്. അതിനിടെ അക്രമകാരികളായ തെരുവുനായ്ക്കളെ കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് കലക്ടര്‍മാര്‍ക്ക് പരാതി ലഭിച്ചാല്‍ സി.ആര്‍.പിസി 133 പ്രകാരം ഉചിത നടപടി സ്വീകരിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മൊഗ്രാലില്‍ തെരുവ് നായ്ക്കൂട്ടത്തിന്റെ പരാക്രമം രൂക്ഷമായ സാഹചര്യത്തില്‍ നായ്ക്കളെ പിടിച്ചുകെട്ടാനെ ങ്കിലും പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.