ജനറല്‍ ആസ്പത്രിയില്‍ ഡോക്ടറില്ല; അണങ്കൂരില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത് പരിയാരത്ത്

കാസര്‍കോട്: ഷോക്കേറ്റ് മരിച്ച അണങ്കൂര്‍ ഗ്രീന്‍ പാര്‍ക്കിലെ മുഹമ്മദ് ഇബാഹ(11)യുടെ മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ചരയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ അണങ്കൂരിലെ ഒരു കടയുടെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ഇബാഹയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് മൃതദേഹം ശനിയാഴ്ച രാത്രിയോടെ പരിയാരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഡോക്ടറില്ലാത്തതും […]

കാസര്‍കോട്: ഷോക്കേറ്റ് മരിച്ച അണങ്കൂര്‍ ഗ്രീന്‍ പാര്‍ക്കിലെ മുഹമ്മദ് ഇബാഹ(11)യുടെ മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ചരയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ അണങ്കൂരിലെ ഒരു കടയുടെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ഇബാഹയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് മൃതദേഹം ശനിയാഴ്ച രാത്രിയോടെ പരിയാരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഡോക്ടറില്ലാത്തതും കോവിഡ് പരിശോധന സൗകര്യമില്ലാത്തതും പ്രതിഷേധത്തിനിടയാക്കി.
ഇന്നലെ രാവിലെ കോവിഡ് പരിശോധന നടത്തി ഫലം വന്ന ശേഷമാണ് ഇബാഹയുടെ മൃതദേഹം പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് വൈകിട്ടോടെ അണങ്കൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു. പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു ഖബറടക്കം. അണങ്കൂര്‍ ഗ്രീന്‍ പാര്‍ക്ക് ഫ്‌ളാറ്റില്‍ താമസിക്കുന്ന താഹിറ ബാനുവിന്റെ മകനാണ് ഇബാഹ. സഹോദരി: ഫാത്തിമ ഹബ്ദ.

Related Articles
Next Story
Share it