കെ.എസ്.ആര്‍.ടി.സിയില്‍ ഒരു പ്രതിസന്ധിയുമില്ല-എം. വിന്‍സന്റ് എം.എല്‍.എ

കാഞ്ഞങ്ങാട്: നിലവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും ശമ്പളം കൊടുക്കാന്‍ പോലും നിവൃത്തിയില്ലെന്ന് വരുത്തിത്തീര്‍ത്ത് സ്വകാര്യവല്‍ക്കരിക്കാനുള്ള മാനേജ്‌മെന്റിന്റെ താല്‍പര്യത്തിന്റെ ഭാഗമായാണ് പ്രചാരണമെന്നും കെ.എസ്.ടി. വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി എം. വിന്‍സന്റ് എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിക്ക് ടിക്കറ്റ് വരുമാനമായി മാത്രം മാസം 200 മുതല്‍ 215 കോടി വരെ ലഭിക്കുന്നുണ്ട്. ഇതുപയോഗിച്ച് തന്നെ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കാന്‍ കഴിയും. സര്‍ക്കാര്‍ നല്‍കുന്ന സഹായം വേറെയുമുണ്ട്. ടിക്കറ്റില്‍ നിന്നുള്ള വരുമാനം ശമ്പളേതര ചെലവിന് ഉപയോഗിക്കാതെ […]

കാഞ്ഞങ്ങാട്: നിലവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും ശമ്പളം കൊടുക്കാന്‍ പോലും നിവൃത്തിയില്ലെന്ന് വരുത്തിത്തീര്‍ത്ത് സ്വകാര്യവല്‍ക്കരിക്കാനുള്ള മാനേജ്‌മെന്റിന്റെ താല്‍പര്യത്തിന്റെ ഭാഗമായാണ് പ്രചാരണമെന്നും കെ.എസ്.ടി. വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി എം. വിന്‍സന്റ് എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിക്ക് ടിക്കറ്റ് വരുമാനമായി മാത്രം മാസം 200 മുതല്‍ 215 കോടി വരെ ലഭിക്കുന്നുണ്ട്. ഇതുപയോഗിച്ച് തന്നെ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കാന്‍ കഴിയും. സര്‍ക്കാര്‍ നല്‍കുന്ന സഹായം വേറെയുമുണ്ട്. ടിക്കറ്റില്‍ നിന്നുള്ള വരുമാനം ശമ്പളേതര ചെലവിന് ഉപയോഗിക്കാതെ കൃത്യമായി ശമ്പളം കൊടുക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം ഉപയോഗിച്ച് സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാനും കഴിയുമെന്നും വിന്‍സെന്റ് എം.എല്‍.എ പറഞ്ഞു ബസ്സുകള്‍ കട്ടപ്പുറത്താകുന്നത് തൊഴിലാളികളുടെ തെറ്റായ സമീപനം കൊണ്ടാണെന്ന മാനേജ്‌മെന്റ് പറച്ചില്‍ തൊഴിലാളികളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സ്‌പെയര്‍പാര്‍ട്‌സ് വാങ്ങുന്ന കാര്യത്തില്‍ സാധാരണ തൊഴിലാളിക്ക് ഒരു ഇടപെടലും നടത്താന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ശമ്പളം പോലും കിട്ടാതെ ജോലി ചെയ്യുന്ന തൊഴിലാളികളെ മോശക്കാരായി ചിത്രീകരിക്കുന്നതിന് തുല്യമാണിത്. വിന്‍സെന്റ് പറഞ്ഞു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.ജി ദേവ്, തൊഴിലാളി യൂണിയന്‍ നേതാക്കളായ ബിജു ജോണ്‍, എം.വി പത്മനാഭന്‍, ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it