ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രേഖകളില്‍ വ്യക്തമായ വിവരങ്ങളില്ല; കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രേഖകളില്‍ കാര്യങ്ങള്‍ വ്യക്തമായി വിവരിക്കാത്തതില്‍ കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കസ്റ്റംസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായത്. നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇന്നലെ കാക്കനാട് ജില്ലാ ജയിലില്‍ എത്തി ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പത്ത് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. കസ്റ്റംസിന്റെ അപേക്ഷ […]

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രേഖകളില്‍ കാര്യങ്ങള്‍ വ്യക്തമായി വിവരിക്കാത്തതില്‍ കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം.
ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കസ്റ്റംസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായത്.
നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇന്നലെ കാക്കനാട് ജില്ലാ ജയിലില്‍ എത്തി ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
പത്ത് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
കസ്റ്റംസിന്റെ അപേക്ഷ പരിഗണിക്കവെയാണ്, ഇത്രയും നാള്‍ അറസ്റ്റ് രേഖപ്പെടുത്താതെ 11-ാം മണിക്കൂറിലെ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകം എന്താണെന്ന് കോടതി ചോദിച്ചത്.
കോടതി രേഖയിലൊന്നും കസ്റ്റംസ് ഇത് പറയുന്നില്ല. ശിവശങ്കറിന്റെ ഉന്നത പദവികളെ കുറിച്ച് എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മറുപടി പറയണമെന്ന് കോടതി പറഞ്ഞു.
കോടതി രേഖയില്‍ മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍ എന്ന് മാത്രമാണ് ഉള്ളത്.
ശിവശങ്കറിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പേടിയാണോ എന്നും കോടതി ചോദിച്ചു. നേരത്തെ പല തവണ ചോദ്യം ചെയ്തിട്ടും കിട്ടാത്ത എന്ത് തെളിവാണ് ഇപ്പോള്‍ കിട്ടിയതെന്ന് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു.

Related Articles
Next Story
Share it