മക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ കൂടി ഉള്ളത്- ഡോ.എം.കെ.മുനീര്‍

ദുബായ്: മക്കളോടുള്ള സ്‌നേഹം ഉള്ളില്‍ കൊണ്ടു നടന്നാല്‍ പോരാ, പ്രകടിപ്പിച്ചു കൊണ്ട് അവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കണമെന്ന് മുന്‍ മന്ത്രി ഡോ. എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു. ഷാര്‍ജ അന്തരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി നടത്തിയ അക്ഷര പെരുമ പരിപാടിയില്‍ അബ്ദുല്‍ അസീസ് മാസ്റ്റര്‍ കാഞ്ഞങ്ങാട് രചിച്ച ജീവിത രസതന്ത്രത്തിന്റെകാണാപ്പുറങ്ങള്‍തേടി എന്ന പുസ്തകത്തിന്റെ പ്രകാശനം പി.വി. അഹ്‌മദ് സാജുവിന് നല്‍കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.സലാം കന്യപ്പാടി സ്വാഗതം […]

ദുബായ്: മക്കളോടുള്ള സ്‌നേഹം ഉള്ളില്‍ കൊണ്ടു നടന്നാല്‍ പോരാ, പ്രകടിപ്പിച്ചു കൊണ്ട് അവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കണമെന്ന് മുന്‍ മന്ത്രി ഡോ. എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു. ഷാര്‍ജ അന്തരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി നടത്തിയ അക്ഷര പെരുമ പരിപാടിയില്‍ അബ്ദുല്‍ അസീസ് മാസ്റ്റര്‍ കാഞ്ഞങ്ങാട് രചിച്ച ജീവിത രസതന്ത്രത്തിന്റെകാണാപ്പുറങ്ങള്‍തേടി എന്ന പുസ്തകത്തിന്റെ പ്രകാശനം പി.വി. അഹ്‌മദ് സാജുവിന് നല്‍കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. എം.സി. ഹുസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, റഈസ് തലശേരി, അഷ്റഫ് കൊടുങ്ങല്ലൂര്‍, സാദിഖ് തിരുവനതപുരം, ജലീല്‍ പട്ടാമ്പി, എന്‍.എ.എം ജാഫര്‍, മുജീബ് മെട്രോ, സി.ബി. കരീം ചിത്താരി, ജമാല്‍ ബൈത്താന്‍, അഫ്‌സല്‍ മെട്ടമ്മല്‍, റാഫി പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്ങല്‍, സി.എച്ച്. നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, അഷ്റഫ് പാവൂര്‍, യൂസുഫ് മുക്കൂട്, ഫൈസല്‍ പട്ടേല്‍, ഡോ. ഇസ്മായില്‍, ഇബ്രാഹിം ബേരിക്കെ, റഷീദ് ആവിയില്‍, ഷബീര്‍ കൈതക്കാട്, മന്‍സൂര്‍ മര്‍ത്യാ, സൈഫുദ്ദീന്‍ മൊഗ്രാല്‍, യൂസുഫ് ഷേണി, അബ്ദുല്ല ഗോവ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ട്രഷറര്‍ ഹനീഫ് ടി. ആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞ

Related Articles
Next Story
Share it