കുമ്പള സ്‌കൂള്‍ റോഡിലെ ഓവുചാലിന് സ്ലാബിട്ട് നടപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യമുയരുന്നു

കുമ്പള: സി.പി.എം പ്രവര്‍ത്തകര്‍ കഴിഞ്ഞാഴ്ച ശുചീകരിച്ച കുമ്പള സ്‌കൂള്‍ റോഡിലെ ഓവുചാല്‍ സ്ലാബിട്ട് മൂടുകയും അതുവഴി കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൈവരികള്‍ സ്ഥാപിച്ച് നടപ്പാത നിര്‍മിക്കണമെന്നും ആവശ്യമുയരുന്നു. സ്‌കൂള്‍ റോഡിലെ വാഹനങ്ങളുടെ പെരുപ്പവും പാര്‍ക്കിംഗ്ങും മൂലം കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ദുരിതമാകുന്നുണ്ട്.വീതി കുറഞ്ഞ റോഡായതിനാല്‍ രണ്ട് വാഹനങ്ങള്‍ നേര്‍ക്കുനേര്‍ വന്നാല്‍ കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാറിനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ സമീപത്തുള്ള ഓവുച്ചാലിന് കോണ്‍ക്രീറ്റ് പലക പാകി മുകളിലൂടെ നടപ്പാത നിര്‍മ്മിക്കാനായാല്‍ ഈ ദുരിതത്തിന് പരിഹാരമാവുമെന്ന് വിദ്യാര്‍ത്ഥികളും സമീപത്തെ വ്യാപാരികളും […]

കുമ്പള: സി.പി.എം പ്രവര്‍ത്തകര്‍ കഴിഞ്ഞാഴ്ച ശുചീകരിച്ച കുമ്പള സ്‌കൂള്‍ റോഡിലെ ഓവുചാല്‍ സ്ലാബിട്ട് മൂടുകയും അതുവഴി കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൈവരികള്‍ സ്ഥാപിച്ച് നടപ്പാത നിര്‍മിക്കണമെന്നും ആവശ്യമുയരുന്നു. സ്‌കൂള്‍ റോഡിലെ വാഹനങ്ങളുടെ പെരുപ്പവും പാര്‍ക്കിംഗ്ങും മൂലം കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ദുരിതമാകുന്നുണ്ട്.
വീതി കുറഞ്ഞ റോഡായതിനാല്‍ രണ്ട് വാഹനങ്ങള്‍ നേര്‍ക്കുനേര്‍ വന്നാല്‍ കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാറിനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ സമീപത്തുള്ള ഓവുച്ചാലിന് കോണ്‍ക്രീറ്റ് പലക പാകി മുകളിലൂടെ നടപ്പാത നിര്‍മ്മിക്കാനായാല്‍ ഈ ദുരിതത്തിന് പരിഹാരമാവുമെന്ന് വിദ്യാര്‍ത്ഥികളും സമീപത്തെ വ്യാപാരികളും പറയുന്നു. ഇതിനായി ത്രിതല പഞ്ചായത്ത് ഫണ്ട് നീക്കി വെക്കണമെന്നാണ് ആവശ്യം. ഊര്‍ജ്ജാല്‍ മൂടാത്തത് കാരണം ഇവിടെ മാലിന്യങ്ങള്‍ തള്ളുകയും രാത്രികാലങ്ങളില്‍ കത്തിക്കുന്നതും പതിവാണ്.
ഇതുമൂലം ഓവുചാല്‍ മൂടപ്പെടുകയും മഴവെള്ളവും മലിനജലവും ടൗണിലെ റോഡിലൂടെയും വ്യാപാര സ്ഥാപനങ്ങളിലേക്കുമാണ് ഒഴുകിയെത്തുന്നത്.
ഇത് കഴിഞ്ഞ വേനല്‍ മഴയില്‍ വ്യാപാരികള്‍ക്ക് ഏറെ ദുരിതം ഉണ്ടാക്കുകയും ചെയ്തിരുന്നു.
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതര്‍ ഓവുചാല്‍ ശുചീകരിക്കാന്‍ മുന്നോട്ട് വരാത്തതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഓവുചാല്‍ ശുചീകരിച്ചിരുന്നു. ഇനിയും ഓവുച്ചാല്‍ സ്ലാബിട്ട് മൂടാന്‍ നടപടി സ്വീകരിക്കാത്ത പക്ഷം മാലിന്യങ്ങളാല്‍ വീണ്ടും ഓവുചാല്‍ മൂടപ്പെടുമെന്ന് വ്യാപാരികള്‍ ആശങ്കയുണ്ട്. കാലവര്‍ഷത്തില്‍ ഇത് ഏറെ ദുരിതമാവുമെന്നും വ്യാപാരികള്‍ ഭയക്കുന്നു.

Related Articles
Next Story
Share it