ചേരങ്കൈ തീരദേശ റോഡ് മൊഗ്രാല്‍പുത്തൂരുമായിബന്ധിപ്പിക്കണമെന്ന് ആവശ്യം
കാസര്‍കോട്: ദേശീയപാത സര്‍വീസ് റോഡിലെ യാത്രാദുരിതം സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തീരദേശ റോഡ് ഗതാഗത സര്‍വീസ് വിപുലപ്പെടുത്തണമെന്ന ആവശ്യം ശക്തമായവുന്നു. 2025 മാര്‍ച്ച് മാസത്തോടെ തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത മുഴുവനായും ഗതാഗതത്തിന് തുറന്നു കൊടുത്താല്‍ പോലും അശാസ്ത്രീയത ചൂണ്ടിക്കാണിക്കപ്പെടുന്ന സര്‍വ്വീസ് റോഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് പുതിയൊരു നിര്‍ദ്ദേശം നാട്ടുകാരില്‍ നിന്ന് ഉയര്‍ന്നു വരാന്‍ കാരണമാവുന്നത്. ജില്ലയിലെ തീരദേശ പഞ്ചായത്തുകളില്‍ തീരദേശ റോഡ് സംവിധാനം നിലവിലുണ്ട്. അവ കൂട്ടിയോജിപ്പിക്കാന്‍ ആവശ്യമായ വലിയ പദ്ധതികള്‍ […]

കാസര്‍കോട്: ദേശീയപാത സര്‍വീസ് റോഡിലെ യാത്രാദുരിതം സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തീരദേശ റോഡ് ഗതാഗത സര്‍വീസ് വിപുലപ്പെടുത്തണമെന്ന ആവശ്യം ശക്തമായവുന്നു. 2025 മാര്‍ച്ച് മാസത്തോടെ തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത മുഴുവനായും ഗതാഗതത്തിന് തുറന്നു കൊടുത്താല്‍ പോലും അശാസ്ത്രീയത ചൂണ്ടിക്കാണിക്കപ്പെടുന്ന സര്‍വ്വീസ് റോഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് പുതിയൊരു നിര്‍ദ്ദേശം നാട്ടുകാരില്‍ നിന്ന് ഉയര്‍ന്നു വരാന്‍ കാരണമാവുന്നത്. ജില്ലയിലെ തീരദേശ പഞ്ചായത്തുകളില്‍ തീരദേശ റോഡ് സംവിധാനം നിലവിലുണ്ട്. അവ കൂട്ടിയോജിപ്പിക്കാന്‍ ആവശ്യമായ വലിയ പദ്ധതികള്‍ വേണമെന്നാണ് നാട്ടുകാരുടെ നിര്‍ദ്ദേശം. ഭാവിയില്‍ ഇത് അനിവാര്യമാണെന്നും പറയുന്നു. നെല്ലിക്കുന്ന് കടപ്പുറം-ചേരങ്കൈ റോഡ് വഴി നിലവില്‍ സി.പി.സി.ആര്‍.ഐ-ചൗക്കി വരെയായി തീരദേശ ഗതാഗത സൗകര്യമുണ്ട്. ഇത് മൊഗ്രാല്‍പുത്തൂര്‍ തീരദേശവുമായി ബന്ധിപ്പിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. മൊഗ്രാല്‍പുത്തൂര്‍ പടിഞ്ഞാര്‍ പ്രദേശത്തേക്ക് നിലവില്‍ ദേശീയപാതയില്‍ നിന്ന് റെയില്‍വേ അടിപ്പാത സൗകര്യമുണ്ട്. ചേരങ്കൈ-ചൗക്കി തീരദേശ റോഡിനെ മൊഗ്രാല്‍പുത്തൂറുമായി ബന്ധിപ്പിക്കാനായാല്‍ തിരക്കേറിയ ദേശീയപാതയില്‍ നിന്ന് മാറി തീരദേശ റോഡിലൂടെ തന്നെ കാസര്‍കോട് ടൗണില്‍ പ്രവേശിക്കാനാവും. ഇത് സര്‍വീസ് റോഡിലെ യാത്രാദുരിതത്തിനും പരിഹാരമാവുമെന്നാണ് അഭിപ്രായം. ഇതിന് കാസര്‍കോട് നഗരസഭയും മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തും മുന്‍കൈയെടുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കുമ്പള കോയിപ്പാടി വഴി മൊഗ്രാല്‍ കൊപ്പളത്തിലേക്കുള്ള തീരദേശ റോഡ് വഴി മൊഗ്രാല്‍പുത്തൂരിലെ തീരദേശ റോഡിനെ ആശ്രയിച്ചാല്‍ തീരമേഖലയില്‍ 15 കിലോമീറ്റര്‍ റോഡ് സര്‍വീസ് യാഥാര്‍ത്ഥ്യമാകും.