മൊഗ്രാല്‍: മൊഗ്രാലിലെ നീന്തല്‍ വിദഗ്ധന്‍ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ ഈ വര്‍ഷത്തെ നീന്തല്‍ പരിശീലനം സമാപിച്ചു. രണ്ടുമാസം കൊണ്ട് നീന്തല്‍ പരിശീലനം നേടിയത് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150ലേറെ കുട്ടികള്‍. മൊഗ്രാല്‍ ദേശീയ വേദിയുടെ സജീവ പ്രവര്‍ത്തകനും കലാകാരനും കൂടിയാണ് മുഹമ്മദ് കുഞ്ഞി. മുഹമ്മദ് കുഞ്ഞിയുടെ നീന്തല്‍ പരിശീലനം മൂന്നു പതിറ്റാണ്ടിലേറെയായി തുടരുകയാണ്. ഈ കാലയളവില്‍ 3,500 കുട്ടികളെയാണ് സൗജന്യമായി മുഹമ്മദ് കുഞ്ഞി നീന്തല്‍ പരിശീലിപ്പിച്ചത്. 1991 മുതലാണ് മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളത്തില്‍ സൗജന്യ നീന്തല്‍ പരിശീലനത്തിന് തുടക്കം കുറിച്ചത്. കേരളത്തില്‍ മുങ്ങിമരണങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തല്‍ പരിശീലനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാന് പറഞ്ഞു. ഈ വര്‍ഷത്തെ നീന്തല്‍ പരിശീലന സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് കുഞ്ഞിക്ക് തുടര്‍ന്നും പരിശീലനം നല്കാന് മൊഗ്രാലില്‍ സംസ്ഥാന കായിക വകുപ്പും ത്രിതല പഞ്ചായത്തും കൈകോര്‍ത്ത് ആധുനിക സൗകര്യ സംവിധാനത്തോടെയുള്ള നീന്തല്‍ കുളം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.