അപകടം തുടര്‍ക്കഥ; കുമ്പളയില്‍ട്രാഫിക് പോയിന്റ് സ്ഥാപിക്കണമെന്ന് ആവശ്യം

കുമ്പള: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ കുമ്പള ടൗണില്‍ അപകടം വര്‍ധിക്കുന്നു.ട്രാഫിക്ക് പോയിന്റ് ഇല്ലാത്തതാണ് അപകടം വര്‍ധിക്കാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നത്. കാസര്‍കോട്, തലപ്പാടി ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കുമ്പള ടൗണിലേക്ക് പ്രവേശിക്കുമ്പോള്‍ കുമ്പള ടൗണില്‍ നിന്ന് ഇരു ഭാഗങ്ങളിലേക്കും പോകനായി ഇറങ്ങിവരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. വാഹനങ്ങള്‍ പരസ്പരം ഉരസുന്നത് മൂലം ദേശീയപാതയില്‍ ഗതാഗതം സ്തംഭിക്കുന്നതും പതിവാണ്. രാത്രികാലങ്ങളിലാണ് കൂടുതല്‍ അപകടവും. സ്‌കൂള്‍ കുട്ടികള്‍ റോഡ് മുറിച്ച് കടക്കുമ്പോഴും പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞിറങ്ങുന്നവരും നാല് […]

കുമ്പള: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ കുമ്പള ടൗണില്‍ അപകടം വര്‍ധിക്കുന്നു.
ട്രാഫിക്ക് പോയിന്റ് ഇല്ലാത്തതാണ് അപകടം വര്‍ധിക്കാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നത്. കാസര്‍കോട്, തലപ്പാടി ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കുമ്പള ടൗണിലേക്ക് പ്രവേശിക്കുമ്പോള്‍ കുമ്പള ടൗണില്‍ നിന്ന് ഇരു ഭാഗങ്ങളിലേക്കും പോകനായി ഇറങ്ങിവരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. വാഹനങ്ങള്‍ പരസ്പരം ഉരസുന്നത് മൂലം ദേശീയപാതയില്‍ ഗതാഗതം സ്തംഭിക്കുന്നതും പതിവാണ്. രാത്രികാലങ്ങളിലാണ് കൂടുതല്‍ അപകടവും. സ്‌കൂള്‍ കുട്ടികള്‍ റോഡ് മുറിച്ച് കടക്കുമ്പോഴും പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞിറങ്ങുന്നവരും നാല് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളുടെ ഇടയില്‍പ്പെടുന്നത് ഇവിടത്തെ പതിവ് കാഴ്ച്ചയാണ്. അധികൃതര്‍ മുന്‍കൈയെടുത്ത് ട്രാഫിക്ക് പോയിന്റ് സ്ഥാപിച്ചാല്‍ അപകടങ്ങള്‍ തടയാനാകുമെന്നാണ് വ്യാപാരികള്‍ അടക്കമുള്ളവര്‍ പറയുന്നത്.

Related Articles
Next Story
Share it