അപകടം പതിവായ കട്ടത്തടുക്കയില്‍ വാഹനങ്ങളുടെ വേഗത കുറക്കാന്‍ നടപടി വേണമെന്ന് ആവശ്യം
ബദിയടുക്ക: ഇടയ്ക്കിടെ അപകടമുണ്ടാകുന്ന കട്ടത്തടുക്ക ജംഗ്ഷനില്‍ വാഹനങ്ങളുടെ വേഗത കുറക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.പെര്‍ള, സീതാംഗോളി, ആരിക്കാടി, അംഗഡിമുഗര്‍, പെര്‍മുദെ ഭാഗങ്ങളിലേക്ക് ദിനേന നിരവധി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എത്തുന്ന പ്രധാന ജംഗ്ഷനാണ് കട്ടത്തടുക്ക. തിരക്കേറിയ ഈ ജംഗ്ഷനില്‍ കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ അമിത വേഗതയിലെത്തുന്ന വാഹനമിടിച്ച് അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വരുന്നവര്‍ക്ക് ഇവിടെ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പോകുന്നതിന് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം. നവീകരിച്ച റോഡിലൂടെ […]

ബദിയടുക്ക: ഇടയ്ക്കിടെ അപകടമുണ്ടാകുന്ന കട്ടത്തടുക്ക ജംഗ്ഷനില്‍ വാഹനങ്ങളുടെ വേഗത കുറക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
പെര്‍ള, സീതാംഗോളി, ആരിക്കാടി, അംഗഡിമുഗര്‍, പെര്‍മുദെ ഭാഗങ്ങളിലേക്ക് ദിനേന നിരവധി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എത്തുന്ന പ്രധാന ജംഗ്ഷനാണ് കട്ടത്തടുക്ക. തിരക്കേറിയ ഈ ജംഗ്ഷനില്‍ കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ അമിത വേഗതയിലെത്തുന്ന വാഹനമിടിച്ച് അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വരുന്നവര്‍ക്ക് ഇവിടെ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പോകുന്നതിന് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം. നവീകരിച്ച റോഡിലൂടെ അമിത വേഗതയിലാണ് വാഹനങ്ങള്‍ ഓടുന്നത്. വൈകുന്നേരങ്ങളില്‍ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ട്രാഫിക്ക് സര്‍ക്കിളോ സ്പീഡ് ബ്രേക്കറോ വേണമെന്നാണ് ആവശ്യം. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയിലെ വിട്ട്‌ള പുത്തൂരിലേക്കും മറ്റു സ്ഥലങ്ങളിലേക്കും സീതാംഗോളി പെര്‍മുദെ വഴി ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും എന്നതിനാല്‍ പല വാഹനങ്ങളും കട്ടത്തടുക്ക ജംഗ്ഷന്‍ വഴിയാണ് കടന്നുപോകുന്നത്. തുടര്‍ അപകടങ്ങള്‍ മുന്നില്‍ കണ്ട് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.