ബദിയടുക്ക പഞ്ചായത്തില്‍ ഉദ്യോഗസ്ഥരില്ല; ഭരണ സമിതി അംഗങ്ങള്‍ എ.ഇ. ഓഫീസ് താഴിട്ട് പൂട്ടി

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരുടെ ഒഴിവ് നികത്താത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ അസി. എഞ്ചിനിയറുടെ ഓഫീസ് താഴിട്ട് പൂട്ടി. നിലവിലുള്ള ജീവനക്കാരെ ഓഫീസിന് അകത്ത് കടക്കാന്‍ അനുവദിച്ചില്ല. എല്‍.എസ്.ജി.ഡി അസി. എഞ്ചിനിയര്‍ ഇല്ലാതെ പദ്ധതികളുടെ പ്രവര്‍ത്തനം നടക്കുന്നില്ല. മധൂര്‍ പഞ്ചായത്ത് എ.ഇക്കാണ് അധിക ചുമതല. എന്നാല്‍ ഇദ്ദേഹം അവധിയിലുമാണ്. രണ്ട് സീനിയര്‍ ക്ലര്‍ക്ക്, ഒരു അക്കൗണ്ടന്റ്, വി.ഇ.ഒ എന്നീ തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മാസം ഭരണ സമിതി […]

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരുടെ ഒഴിവ് നികത്താത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ അസി. എഞ്ചിനിയറുടെ ഓഫീസ് താഴിട്ട് പൂട്ടി. നിലവിലുള്ള ജീവനക്കാരെ ഓഫീസിന് അകത്ത് കടക്കാന്‍ അനുവദിച്ചില്ല. എല്‍.എസ്.ജി.ഡി അസി. എഞ്ചിനിയര്‍ ഇല്ലാതെ പദ്ധതികളുടെ പ്രവര്‍ത്തനം നടക്കുന്നില്ല. മധൂര്‍ പഞ്ചായത്ത് എ.ഇക്കാണ് അധിക ചുമതല. എന്നാല്‍ ഇദ്ദേഹം അവധിയിലുമാണ്. രണ്ട് സീനിയര്‍ ക്ലര്‍ക്ക്, ഒരു അക്കൗണ്ടന്റ്, വി.ഇ.ഒ എന്നീ തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മാസം ഭരണ സമിതി എടുത്ത തീരുമാനപ്രകാരം ഡി.ഡി.പി ഓഫീസിന് മുന്നില്‍ ഭരണ സമിതി അംഗങ്ങള്‍ കുത്തിരിപ്പ് സമരം നടത്തിയിരുന്നു. യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ സമരത്തില്‍ പങ്കെടുത്തപ്പോള്‍ എല്‍. ഡി,എഫിലെ മൂന്ന് അംഗങ്ങള്‍ വിട്ടു നിന്നു.

Related Articles
Next Story
Share it