എന്നിട്ടും കണ്ണ് തുറക്കുന്നില്ല; നഗരത്തിലെ റോഡുകളില്‍ കുഴികള്‍ ഏറെ
കാസര്‍കോട്: നഗരത്തിലെ പല റോഡുകളിലും കുണ്ടുംകുഴിയും പ്രത്യക്ഷപ്പെട്ട് ഗതാഗതം ദുസ്സഹമായി. താലൂക്ക് ഓഫീസിന് സമീപം കണ്ണാടിപ്പള്ളിക്ക് എതിര്‍വശവും പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലും അടക്കം റോഡുകളില്‍ വലിയകുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. മഴയെ തുടര്‍ന്നാണ് റോഡില്‍ കുഴികള്‍ ഉണ്ടായതെന്നും മഴ പൂര്‍ണ്ണമായും ശമിച്ചാലുടന്‍ നന്നാക്കുമെന്നും അധികൃതര്‍ പറയുന്നുണ്ടെങ്കിലും റോഡിലെ കുഴി മൂലം ഉണ്ടാകുന്ന അപകടം ചെറുതല്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കെ.എസ്.ടി.പി റോഡില്‍ പ്രസ്‌ക്ലബ്ബിനും ചന്ദ്രഗിരി പാലത്തിനുമിടയില്‍ ബൈക്ക് കുഴിയില്‍ വീണ് മറിഞ്ഞ് കണ്ണൂര്‍ സ്വദേശിനിയായ ബിരുദ വിദ്യാര്‍ത്ഥിനി […]

കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപം കണ്ണാടിപ്പള്ളിക്ക് മുമ്പിലെ റോഡ് തകര്‍ന്ന നിലയില്‍
കാസര്‍കോട്: നഗരത്തിലെ പല റോഡുകളിലും കുണ്ടുംകുഴിയും പ്രത്യക്ഷപ്പെട്ട് ഗതാഗതം ദുസ്സഹമായി. താലൂക്ക് ഓഫീസിന് സമീപം കണ്ണാടിപ്പള്ളിക്ക് എതിര്‍വശവും പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലും അടക്കം റോഡുകളില്‍ വലിയകുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. മഴയെ തുടര്‍ന്നാണ് റോഡില്‍ കുഴികള്‍ ഉണ്ടായതെന്നും മഴ പൂര്‍ണ്ണമായും ശമിച്ചാലുടന്‍ നന്നാക്കുമെന്നും അധികൃതര്‍ പറയുന്നുണ്ടെങ്കിലും റോഡിലെ കുഴി മൂലം ഉണ്ടാകുന്ന അപകടം ചെറുതല്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കെ.എസ്.ടി.പി റോഡില്‍ പ്രസ്‌ക്ലബ്ബിനും ചന്ദ്രഗിരി പാലത്തിനുമിടയില്‍ ബൈക്ക് കുഴിയില്‍ വീണ് മറിഞ്ഞ് കണ്ണൂര്‍ സ്വദേശിനിയായ ബിരുദ വിദ്യാര്‍ത്ഥിനി മരണപ്പെട്ടത്. എന്നിട്ടും കണ്ണ് തുറക്കാതെ കുഴികള്‍ അതാത് സമയത്ത് നികത്തുന്നതിന് പകരം കാലതാമസം വരുത്തുന്നത് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നു.