രണ്ടാം പിണറായി സര്‍ക്കാരില്‍ പത്തോളം പുതുമുഖങ്ങളെന്ന് സൂചന; പി. രാജീവ് ധനമന്ത്രിയായേക്കും, എം.വി ഗോവിന്ദനും വീണാജോര്‍ജും കെ. രാധാകൃഷ്ണനും പരിഗണനയില്‍

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പത്തോളം പുതുമുഖങ്ങളുണ്ടാകുമെന്ന് സൂചന. പി. രാജീവ് ധനമന്ത്രിയാകാനുള്ള സാധ്യത തെളിയുകയാണ്. കെ.കെ ശൈലജ ആരോഗ്യമന്ത്രിയായി തുടരാനും സാധ്യതയേറി. കെ.എന്‍ ബാലഗോപാലിനും കെ. രാധാകൃഷ്ണനും എം.വി ഗോവിന്ദനും മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്. വീണാജോര്‍ജിനെ വിദ്യാഭ്യാസമന്ത്രിയാക്കുമെന്നും അല്ലെങ്കില്‍ സ്പീക്കറാക്കുമെന്നും പ്രചാരണമുണ്ട്. എം.വി ഗോവിന്ദനെ വ്യവസായ മന്ത്രിയായും കെ. രാധാകൃഷ്ണനെ നിയമ വകുപ്പ് മന്ത്രിയായും പി.പി ചിത്തരഞ്ജനെ ഫിഷറീസ് മന്ത്രിയായും എ.സി മൊയ്തീനെ വൈദ്യുതി മന്ത്രിയായും വി. ശിവന്‍കുട്ടിയെ ദേവസ്വം, സ്പോര്‍ട്സ് മന്ത്രിയായുമായാണ് പരിഗണിക്കുന്നത്. ടി. പി […]

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പത്തോളം പുതുമുഖങ്ങളുണ്ടാകുമെന്ന് സൂചന. പി. രാജീവ് ധനമന്ത്രിയാകാനുള്ള സാധ്യത തെളിയുകയാണ്. കെ.കെ ശൈലജ ആരോഗ്യമന്ത്രിയായി തുടരാനും സാധ്യതയേറി. കെ.എന്‍ ബാലഗോപാലിനും കെ. രാധാകൃഷ്ണനും എം.വി ഗോവിന്ദനും മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്. വീണാജോര്‍ജിനെ വിദ്യാഭ്യാസമന്ത്രിയാക്കുമെന്നും അല്ലെങ്കില്‍ സ്പീക്കറാക്കുമെന്നും പ്രചാരണമുണ്ട്. എം.വി ഗോവിന്ദനെ വ്യവസായ മന്ത്രിയായും കെ. രാധാകൃഷ്ണനെ നിയമ വകുപ്പ് മന്ത്രിയായും പി.പി ചിത്തരഞ്ജനെ ഫിഷറീസ് മന്ത്രിയായും എ.സി മൊയ്തീനെ വൈദ്യുതി മന്ത്രിയായും വി. ശിവന്‍കുട്ടിയെ ദേവസ്വം, സ്പോര്‍ട്സ് മന്ത്രിയായുമായാണ് പരിഗണിക്കുന്നത്. ടി. പി രാമകൃഷ്ണന്‍, എം.എം മണി, കെ.ടി ജലീല്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കണോയെന്നതുസംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. ആര്‍. ബിന്ദു, പി. നന്ദകുമാര്‍, സജി ചെറിയാന്‍, വി.എന്‍ വാസവന്‍, എം.ബി രാജേഷ് എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നു. സി.പി.ഐയില്‍ നിന്ന് ഒരു ക്യാബിനറ്റ് പദവി ഏറ്റെടുക്കുന്നതോടൊപ്പം കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും നല്‍കുമെന്നും അറിയുന്നു. കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്‍.ജെ.ഡി, കേരള കോണ്‍ഗ്രസ് ബി എന്നിവര്‍ക്ക് മന്ത്രി സ്ഥാനം പരിഗണനയിലുണ്ട്. കേരളാകോണ്‍ഗ്രസ് ബിക്ക് നറുക്കുവീണാല്‍ കെ.ബി ഗണേഷ്‌കുമാര്‍ തന്നെയായിരിക്കും മന്ത്രി.

Related Articles
Next Story
Share it