ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവേചനമുണ്ട്; സംശയമുണ്ടെങ്കില്‍ അശ്വിനോടും നടരാജനോടും ചോദിച്ചുനോക്കൂ; ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവേചനമുണ്ടെന്ന ഗുരുതര ആരോപണവുമായി സുനില്‍ ഗവാസ്‌കര്‍. ആസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റ് പരാജയപ്പെട്ട് നില്‍ക്കെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐ ലീവ് അനുവദിച്ച് നാട്ടിലേക്ക് അയച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. 'സ്‌പോര്‍ട്സ്റ്റാര്‍' മാസികയില്‍ എഴുതുന്ന കോളത്തിലാണ് ഗാവസ്‌കര്‍ ഇന്ത്യന് ടീമിലെ വിവേചനത്തിനെതിരെ തുറന്നടിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമമില്‍ ഓരോരുത്തര്‍ക്കും ഓരോ നിയമങ്ങളാണ്. ചിലര്‍ക്ക് എന്തും ആകാം. ഐ.പി.എല്‍ പ്ലേ ഓഫ് നടക്കുമ്പോഴാണ് സണ്‍റൈസേഴ്‌സിന്റെ ബൗളറും തമിഴ്‌നാട്ടുകാരനുമായ നടരാജന് പെണ്‍കുഞ്ഞ് പിറന്നത്. ഇന്ത്യന്‍ ട്വന്റി20 […]

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവേചനമുണ്ടെന്ന ഗുരുതര ആരോപണവുമായി സുനില്‍ ഗവാസ്‌കര്‍. ആസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റ് പരാജയപ്പെട്ട് നില്‍ക്കെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐ ലീവ് അനുവദിച്ച് നാട്ടിലേക്ക് അയച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. 'സ്‌പോര്‍ട്സ്റ്റാര്‍' മാസികയില്‍ എഴുതുന്ന കോളത്തിലാണ് ഗാവസ്‌കര്‍ ഇന്ത്യന് ടീമിലെ വിവേചനത്തിനെതിരെ തുറന്നടിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമമില്‍ ഓരോരുത്തര്‍ക്കും ഓരോ നിയമങ്ങളാണ്. ചിലര്‍ക്ക് എന്തും ആകാം. ഐ.പി.എല്‍ പ്ലേ ഓഫ് നടക്കുമ്പോഴാണ് സണ്‍റൈസേഴ്‌സിന്റെ ബൗളറും തമിഴ്‌നാട്ടുകാരനുമായ നടരാജന് പെണ്‍കുഞ്ഞ് പിറന്നത്. ഇന്ത്യന്‍ ട്വന്റി20 ടീമില്‍ സെലക്ഷന്‍ കിട്ടിയ അദ്ദേഹത്തെ യു.എ.ഇയില്‍ നിന്ന് നേരിട്ട് ആസ്‌ട്രേലിയന്‍ പര്യടനത്തിലേക്ക് കൊണ്ടുപോയി. ഇന്ത്യക്ക് ട്വന്റി20 പരമ്പര സ്വന്തമാക്കാന്‍ സഹായിച്ച പ്രകടനമാണ് നടരാജന്‍ നടത്തിയത്. എന്നാല്‍, ടെസ്റ്റ് ടീമിലില്ലാതിരുന്നിട്ടും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പരിശീലനത്തിന് പന്തെറിയാന്‍ നെറ്റ് ബൗളറായി തുടരാന്‍ ആവശ്യപ്പെട്ടു. ഓസീസ് പര്യടനം കഴിഞ്ഞ് ഇന്ത്യന്‍ ടീം നാട്ടില്‍ മടങ്ങിയെത്തുന്ന ജനുവരി അവസാനത്തോടെ മാത്രമേ നടരാജന് മകളെ കാണാന്‍ കഴിയൂ. എന്നാല്‍, ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ കാര്യത്തില്‍ അങ്ങനെയല്ല. ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവ സമയത്ത് അടുത്തുണ്ടാവാനായി ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങാന്‍ കോഹ്ലിക്ക് ബി.സി.സി.ഐ അനുമതി നല്‍കി. അതാണ് ഇന്ത്യന്‍ ക്രിക്കറ്റ്. വ്യത്യസ്ത താരങ്ങള്‍ക്ക് വ്യത്യസ്ത നിയമങ്ങളാണിവിടെ.

ടീം മീറ്റിങ്ങില്‍ വെട്ടിത്തുറന്ന് അഭിപ്രായങ്ങള്‍ പറയുന്നത് അശ്വിനെ പലര്‍ക്കും അപ്രിയനാക്കിയിട്ടുണ്ട്. അതിന്റെ പേരില്‍ ടീമില്‍ അശ്വിന് വിവേചനവും അനുഭവിക്കുന്നുണ്ട്. നിങ്ങള്‍ക്ക് എന്നെ വിശ്വാസമില്ലെങ്കില്‍ നടരാജനോടും അശ്വിനോടും ചോദിച്ചുനോക്കൂ. അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it