ജില്ലയില്‍ 59 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

കാസര്‍കോട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം ഏഴില്‍ കൂടുതല്‍ വരുന്ന വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. ജില്ലയിലെ 59 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. സെപ്റ്റംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ഇവിടങ്ങളില്‍ നിയന്ത്രണം. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ […]

കാസര്‍കോട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം ഏഴില്‍ കൂടുതല്‍ വരുന്ന വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. ജില്ലയിലെ 59 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. സെപ്റ്റംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ഇവിടങ്ങളില്‍ നിയന്ത്രണം. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ നാല് വരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍
(തദ്ദേശ സ്ഥാപനം, വാര്‍ഡ്, ഡബ്ല്യു.ഐ.പി.ആര്‍ ക്രമത്തില്‍)

നീലേശ്വരം നഗരസഭ-വാര്‍ഡ് ഏഴ് (12.43), വാര്‍ഡ് എട്ട് (10.32), വാര്‍ഡ് 13 (9.13), വാര്‍ഡ് നാല് (8.33)
അജാനൂര്‍ പഞ്ചായത്ത്-വാര്‍ഡ് 13 (8.17)
ബളാല്‍-വാര്‍ഡ് 16 (22.10), വാര്‍ഡ് അഞ്ച് (7.05)
ബേഡഡുക്ക-വാര്‍ഡ് 13 (12.79), വാര്‍ഡ് (11.40), വാര്‍ഡ് 14 (10.56), വാര്‍ഡ് ഒന്ന് (10.18), വാര്‍ഡ് രണ്ട് (8.49)
ചെമ്മനാട്-വാര്‍ഡ് നാല് (11.12), വാര്‍ഡ് ഒമ്പത് (7.55)
ദേലംപാടി-വാര്‍ഡ് ആറ് (16.17)
കള്ളാര്‍-വാര്‍ഡ് എട്ട് (36.46), വാര്‍ഡ് രണ്ട് (10.40), വാര്‍ഡ് ആറ് (8.57)
കയ്യൂര്‍ ചീമേനി-വാര്‍ഡ് ഏഴ് (22.83), വാര്‍ഡ് 12 (12.46), വാര്‍ഡ് 15 (11.31), വാര്‍ഡ് മൂന്ന് (10.39), വാര്‍ഡ് അഞ്ച് (8.75)
കിനാനൂര്‍ കരിന്തളം-വാര്‍ഡ് രണ്ട് (19.26), വാര്‍ഡ് മൂന്ന് (9.17), വാര്‍ഡ് 12 (8.24), വാര്‍ഡ് 13 (7.67), വാര്‍ഡ് നാല് (7.61)
കോടോം ബേളൂര്‍-വാര്‍ഡ് ഏഴ് (19.54), വാര്‍ഡ് ഒമ്പത് (11.34), വാര്‍ഡ് 14 (7.21)
കുറ്റിക്കോല്‍-വാര്‍ഡ് നാല് (13.32), വാര്‍ഡ് 12 (10.65), വാര്‍ഡ് 15 (9.53)
മടിക്കൈ-വാര്‍ഡ് നാല് (13.77), വാര്‍ഡ് എട്ട് (13.57), വാര്‍ഡ് 13(11.69), വാര്‍ഡ് 10 (8.89), വാര്‍ഡ് രണ്ട് (8.37)
മുളിയാര്‍-വാര്‍ഡ് ഏഴ് (9.93)
പടന്ന-വാര്‍ഡ് എട്ട് (9.27)
പള്ളിക്കര-വാര്‍ഡ് 12 (7.98), വാര്‍ഡ് 13 (7.34)
പനത്തടി-വാര്‍ഡ് 15 (8.95), വാര്‍ഡ് 10 (7.77), വാര്‍ഡ് 14 (7.19), വാര്‍ഡ് ഏഴ് (7.02)
പിലിക്കോട്-വാര്‍ഡ് രണ്ട് (11.64), വാര്‍ഡ് ആറ് (11.43), വാര്‍ഡ് നാല് (9.14), വാര്‍ഡ് 14 (8.63)
പുല്ലൂര്‍ പെരിയ-വാര്‍ഡ് നാല് (18.70), വാര്‍ഡ് 17 (10.01), വാര്‍ഡ് എട്ട് (8.54)
തൃക്കരിപ്പൂര്‍-വാര്‍ഡ് 11 (9.76)
ഉദുമ- വാര്‍ഡ് എട്ട് (8.40)
വലിയപറമ്പ്- വാര്‍ഡ് ഏഴ് (8.89)
വോര്‍ക്കാടി- വാര്‍ഡ് (9.67)
വെസ്റ്റ് എളേരി- വാര്‍ഡ് 10 (8.73)

കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം), അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ എന്നിവയക്ക് രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി വരെയും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.
കണ്ടെയ്ന്‍മെന്റ്‌സോണ്‍ ആയിപ്രഖ്യാപിച്ചിട്ടുള്ളപ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.
സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്താവുന്നതാണ്.
രാത്രികാല കര്‍ഫ്യൂ, ഞായറാഴ്ചകളിലെ വാരാന്ത്യ ലോക്ക്‌ഡൌണ്‍ എന്നിവ സര്‍ക്കാരില്‍ നിന്നും പുതുക്കിയ നിര്‍ദ്ദേശം വരുന്നതു വരെ അതേപടി തുടരുന്നതാണ്.
ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വ്യക്തികള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. ഇതിന്റെ ചുമതല ബന്ധപ്പെട്ട ആര്‍.ആര്‍.ടി/ വാര്‍ഡ്തലസമിതികള്‍, പോലീസ്, റവന്യൂ, ആരോഗ്യം, തദ്ദേശസ്വയം ഭരണം എന്നീ വകുപ്പുകള്‍ എന്നിവ സംയുക്തമായി നിര്‍വഹിക്കേണ്ടതാണ്.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചുവടെ പറയുന്ന വിവരങ്ങള്‍ എല്ലാ ദിവസവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ഫോര്‍മാറ്റ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എല്ലാ പഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിമാര്‍ക്ക് അയച്ചു കൊടുക്കണം

കോവിഡ് ബാധിതരായി ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികളുടെ എണ്ണം
കോണ്‍ടാക്ട് ട്രെയ്‌സിംഗിന്റെ അടിസ്ഥാനത്തില്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ട വ്യക്തികളുടെ എണ്ണം
കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം
ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ചതിന് ഈടാക്കിയ പിഴയുടെ വിവരം
ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ചതിന് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ വ്യക്തികളുടെ എണ്ണം, മരുന്നുകള്‍, മറ്റ് അവശ്യ സാധനങ്ങള്‍ കുടുംബാംഗങ്ങള്‍ ക്വാറന്റൈനില്‍ കഴിയുന്ന എത്ര വീടുകള്‍ക്ക് എത്തിച്ചു നല്‍കി എന്നിവയുടെ വിവരങ്ങള്‍.

Related Articles
Next Story
Share it