വായന അന്നും ഇന്നും
വീണ്ടുമൊരു വായനാദിനം സമാഗതമാകുമ്പോള്‍ ചെറുപ്പം മുതലുള്ള വായന അനുഭവങ്ങള്‍ തികട്ടി വരുന്നു. കുറച്ചുകാലങ്ങളായി എന്റെ ഏകദേശ ദിവസങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും വായനയില്‍ കൂടിയാണ്. പുസ്തക വായനയില്‍ നിന്ന് ഇപ്പോള്‍ പലരുടെയും വായന മൊബൈല്‍ സ്ക്രീനിലേക്ക് ഒതുങ്ങിയിരിക്കയാണ്. കല്ലിലും മണ്ണിലും ചില വരകളും കുറികളും ആയി തുടങ്ങിയ ആദ്യകാല എഴുത്തുകള്‍ ചിത്രലിപികളില്‍ നിന്ന് അക്ഷരങ്ങളിലേക്ക് മാറുന്നതോടെ ആശയവിനിമയം കൂടുതല്‍ എളുപ്പമായി. മരപ്പലകകളിലും തുകലുകളിലുമെഴുത്ത് തുടര്‍ന്നപ്പോള്‍ എഴുതിയത് സൂക്ഷിക്കാന്‍ എളുപ്പമായി മാറി. പിന്നീടത് മരത്തോലിലും ഓലകളിലുമായപ്പോള് കൈമാറുന്നതിനു എളുപ്പമായി. പിന്നീട് […]
വീണ്ടുമൊരു വായനാദിനം സമാഗതമാകുമ്പോള്‍ ചെറുപ്പം മുതലുള്ള വായന അനുഭവങ്ങള്‍ തികട്ടി വരുന്നു. കുറച്ചുകാലങ്ങളായി എന്റെ ഏകദേശ ദിവസങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും വായനയില്‍ കൂടിയാണ്. പുസ്തക വായനയില്‍ നിന്ന് ഇപ്പോള്‍ പലരുടെയും വായന മൊബൈല്‍ സ്ക്രീനിലേക്ക് ഒതുങ്ങിയിരിക്കയാണ്. കല്ലിലും മണ്ണിലും ചില വരകളും കുറികളും ആയി തുടങ്ങിയ ആദ്യകാല എഴുത്തുകള്‍ ചിത്രലിപികളില്‍ നിന്ന് അക്ഷരങ്ങളിലേക്ക് മാറുന്നതോടെ ആശയവിനിമയം കൂടുതല്‍ എളുപ്പമായി. മരപ്പലകകളിലും തുകലുകളിലുമെഴുത്ത് തുടര്‍ന്നപ്പോള്‍ എഴുതിയത് സൂക്ഷിക്കാന്‍ എളുപ്പമായി മാറി. പിന്നീടത് മരത്തോലിലും ഓലകളിലുമായപ്പോള് കൈമാറുന്നതിനു എളുപ്പമായി. പിന്നീട് […]
വീണ്ടുമൊരു വായനാദിനം സമാഗതമാകുമ്പോള്‍ ചെറുപ്പം മുതലുള്ള വായന അനുഭവങ്ങള്‍ തികട്ടി വരുന്നു. കുറച്ചുകാലങ്ങളായി എന്റെ ഏകദേശ ദിവസങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും വായനയില്‍ കൂടിയാണ്. പുസ്തക വായനയില്‍ നിന്ന് ഇപ്പോള്‍ പലരുടെയും വായന മൊബൈല്‍ സ്ക്രീനിലേക്ക് ഒതുങ്ങിയിരിക്കയാണ്.
കല്ലിലും മണ്ണിലും ചില വരകളും കുറികളും ആയി തുടങ്ങിയ ആദ്യകാല എഴുത്തുകള്‍ ചിത്രലിപികളില്‍ നിന്ന് അക്ഷരങ്ങളിലേക്ക് മാറുന്നതോടെ ആശയവിനിമയം കൂടുതല്‍ എളുപ്പമായി. മരപ്പലകകളിലും തുകലുകളിലുമെഴുത്ത് തുടര്‍ന്നപ്പോള്‍ എഴുതിയത് സൂക്ഷിക്കാന്‍ എളുപ്പമായി മാറി. പിന്നീടത് മരത്തോലിലും ഓലകളിലുമായപ്പോള് കൈമാറുന്നതിനു എളുപ്പമായി. പിന്നീട് കടലാസുകളിലും അവിടെ നിന്നു ഇപ്പോള്‍ സ്ക്രീനിലേക്കും മാറി.
വായന മുരടിച്ചുപോയി എന്ന് വിലാപം പരക്കെ കേള്‍ക്കാം. എന്നാല്‍ വായനയുടെ രീതി മറ്റൊരു തരത്തിലേക്ക് മാറിയെന്നാണ് യാഥാര്‍ത്ഥ്യം. വാട്സ്ആപ്പും ഫേസ്ബുക്കും പോലുള്ള സമൂഹ മാധ്യമങ്ങള്‍ വായന സജീവമായി നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ പുസ്തകം നോക്കിയ വായിക്കുന്നൊരു സുഖം ഒന്നിനുമില്ല എന്നതാണ് ശരി. അതുകൊണ്ട് തന്നെ പലരും പുസ്തകത്തെ തന്നെയാണ് ഇപ്പോഴും വായനക്ക് വേണ്ടി ആശ്രയിക്കുന്നത്. പലരുടെയും പുസ്തക ശേഖരം കണ്ടാല്‍ അത്ഭുതപ്പെട്ടുപോകും.
എം.എച്ച് സീതിയുടെ കാസര്‍കോട് നഗരത്തിലെ അനീസ ബുക്ക് സ്റ്റാള്‍ ഒരു കാലത്ത് പുസ്തക വായനക്കാരുടെ ആശ്രയമായിരുന്നു. പത്ര ഏജന്റ് കൂടിയായിരുന്നു എം.എച്ച്. സീതി. പത്രങ്ങള്‍ക്ക് പുറമെ അവിടെ ഒരുവിധം പുസ്തകങ്ങളൊക്കെ ലഭ്യമായിരുന്നു. അക്കാലങ്ങളില്‍ മുട്ടത്തു വര്‍ക്കി, ഉറൂബ്, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ പൊറ്റക്കാട് തുടങ്ങിയവരുടെതടക്കം നിരവധി സാഹിത്യ കൃതികള്‍ അവിടെ വില്‍പ്പനക്കുണ്ടായിരുന്നു. കൂട്ടത്തില്‍ കവി ട ഉബൈദിന്റെ കവിതകളും ലഭ്യമായിരുന്നു. മുട്ടത്തുവര്‍ക്കിയുടെ 'രാത്രികളുടെ രാത്രി' എന്ന നോവല്‍ വായിക്കാന്‍ ലഭിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
ഭാഷാജ്ഞാനം കൈവരിക്കുന്നതിനും അറിവും വിജ്ഞാനവും ആര്‍ജ്ജിക്കുന്നതിനും വായന ഏറെ സഹായിക്കുന്നു. പ്രമുഖരുടെ പുസ്തകങ്ങള്‍ വായിക്കുന്നതോടെ ജീവിതത്തിലെ പ്രതിസന്ധികള്‍ മറികടക്കാനുള്ള കരുത്ത് വായനക്കാരന് ലഭിക്കുന്നു. മറ്റു മാധ്യമങ്ങളില്‍ നിന്നൊന്നും കിട്ടാത്ത അറിവുകളാണ് നിരന്തരമായ വായനയിലൂടെ നേടിയെടുക്കാന്‍ കഴിയുന്നത്. വായനശാലകള്‍ ഇപ്പോഴും ഗ്രാമങ്ങളില്‍ സജീവമാണെങ്കിലും നഗരപ്രദേശങ്ങളില്‍ വളരെ കുറവാണ്. മൊബൈല്‍ വായനയിലേക്ക് ലോകം ചുരുങ്ങിയതോടെ വായനശാലകളില്‍ വായനക്കാരെ കാണാതായി. പണ്ടൊക്കെ വായനശാലകളില്‍ പോയാല്‍ പത്രങ്ങള്‍ മാത്രമല്ല, പല രീതിയിലുള്ള പുസ്തകങ്ങളും നോവലുകളും ചിത്രകഥകളും സിനിമാ വാരികകളും ഒക്കെ വായിക്കാന്‍ കിട്ടുമായിരുന്നു. അന്നത് വലിയ ഹരമായിരുന്നു. ഗ്രന്ഥാലയങ്ങള്‍ നാട്ടിലങ്ങോളമിങ്ങോളം പൊങ്ങി വന്നത് നമ്മുടെ ബോധമണ്ഡലത്തെ എത്രത്തോളം ഉയര്‍ത്തി എന്നത് വായനാശാലകള്‍ കേന്ദ്രീകരിച്ചു കഴിഞ്ഞ കാലങ്ങളില്‍ നടന്നു വന്ന സാംസ്കാരിക പരിപാടികള്‍ സാക്ഷ്യപ്പെടുത്തും. പണ്ടുകാലത്ത് ഒരുപാട് കയ്യെഴുത്തുമാസികകള് ഉണ്ടായിരുന്നു. അത് വായിക്കാനും വളരെ രസകരമായിരുന്നു.
കുട്ടികള്‍ വായനയില്‍ മുഴുകിയിരിക്കുന്ന സമയത്ത് കണ്ണും മനസ്സും പുസ്തകത്തിലെ വാക്കുകളിലും കഥാപാത്രങ്ങളിലുമാണ് ഊന്നുക. വീട്ടില്‍ അപ്പുറവുമിപ്പുറവും നടക്കുന്നതൊന്നും കുട്ടികളറിയുന്നില്ല. വാക്കുകള്‍ കോര്ത്തിണക്കിയുണ്ടാക്കുന്ന ലോകത്തായിരിക്കും അവര്‍. വായിക്കുന്നതെന്തോ അത് കുട്ടികളുടെ മനസ്സില്‍ പലവിധ പ്രതികരണങ്ങളുണ്ടാക്കുന്നു. കുട്ടികള്‍ക്ക് വായിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനും മനസ്സിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കാനും സാധിക്കുന്നു. ആ പ്രക്രിയ അവരുടെ വളര്‍ച്ചയുടെ ഫലവത്തായ പടവുകളായി മാറുന്നു. പണ്ടുകാലങ്ങളില്‍ വായനയുടെ പ്രാധാന്യമറിയുന്ന രക്ഷിതാക്കളും അധ്യാപകരും വായനയുടെ പ്രാധാന്യത്തെ പറ്റി കുട്ടികള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുമായിരുന്നു.
വായനയില്‍ താല്പര്യമുള്ള ചില കുട്ടികളെ പൊതു വായനയില്‍ നിന്നു നിരുത്സാഹപ്പെടുത്തുന്ന രക്ഷിതാക്കളും ഉണ്ടായിരുന്നു. 'ഏത് നേരവും ഇങ്ങനെ കഥയും വായിച്ച് കുത്തിയിരുന്നോ, പാഠപുസ്തകം മറിച്ചു പോലും നീ നോക്കില്ല'... ഇങ്ങനെ തുടങ്ങുന്ന ശകാരങ്ങള്‍. പിന്നീടായിരിക്കും രക്ഷിതാക്കള്‍ വായനയുടെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കിയിട്ടുണ്ടാവുക.
കഥകളോ കവിതകളൊ വായിച്ച് തലതിരിഞ്ഞ് പോകുമെന്ന ആശങ്കകള്‍ ഉണ്ടായിരുന്നു. കത്ത് വായന സമ്മാനിക്കുന്ന ആനന്ദവും ചെറുതല്ല. പ്രവാസിയായിരുന്നത് കൊണ്ട് ആ സുഖം ഞാനടക്കമുള്ളവര്‍ അനുഭവിച്ചിട്ടുണ്ട്. അന്ന് ഫോണ്‍ സൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍ എല്ലാ കാര്യങ്ങളും എഴുത്തിനെ ആശ്രയിച്ചായിരുന്നു.
വായനയുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ കടലാസും അച്ചടിയും കണ്ടുപിടിച്ചതോടെ വായന സാധാരണക്കാരിലേക്ക് നീങ്ങി. കൂടുതല്‍ ജനാധിപത്യവല്ക്കരിക്കപ്പെട്ടു. കാവ്യങ്ങളും കഥകളും അങ്ങനെ മാലോകരില്‍ മുഴുവനുമെത്തി, സാംസ്കാരിക വിപ്ലവമായി മാറി. അതിനുശേഷമുണ്ടായ നൂതന സാങ്കേതിക സാധ്യതകള്‍ ഓണ്‍ലൈന്‍ വഴി ഏതുതരം ബുക്കുകള്‍ വേണമെങ്കിലും വിരല്‍ത്തുമ്പില്‍ കിട്ടുന്ന അവസ്ഥയിലെത്തിച്ചു കാര്യങ്ങള്‍. ഇന്ന് ഇ-ബുക്കിന്റെ കാലമാണ്. ഡിജിറ്റലായി വായനയും.
നന്നായി എഴുതണമെങ്കില്‍ കൂടുതല്‍ പരപ്പിലും ആഴത്തിലുമുള്ള വായനയും ആവശ്യമാണെന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാവണം.