തെക്കില്‍പറമ്പ സ്‌കൂള്‍ വാര്‍ഷിക ആഘോഷവും കെട്ടിട ശിലാസ്ഥാപനവും നടന്നു

തെക്കില്‍പറമ്പ: ഗവ. യു.പി സ്‌കൂളിന്റെ 104-ാം വാര്‍ഷികാഘോഷം ഉദ്ഘാടനവും വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഒരുകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 6 ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു.ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. ഇ. കുഞ്ഞമ്പു മാസ്റ്റര്‍ സ്മാരക എന്‍ഡോവ്‌മെന്റ് ദേവദര്‍ശന്‍.ബി, ശ്രീകൃപ. കെ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ […]

തെക്കില്‍പറമ്പ: ഗവ. യു.പി സ്‌കൂളിന്റെ 104-ാം വാര്‍ഷികാഘോഷം ഉദ്ഘാടനവും വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഒരുകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 6 ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു.
ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. ഇ. കുഞ്ഞമ്പു മാസ്റ്റര്‍ സ്മാരക എന്‍ഡോവ്‌മെന്റ് ദേവദര്‍ശന്‍.ബി, ശ്രീകൃപ. കെ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമാ ഗംഗാധരന്‍, പഞ്ചായത്ത് അംഗങ്ങളായ രാജന്‍ കെ. പൊയിനാച്ചി, ടി.പി നിസാര്‍ കാസര്‍കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍ണാഡ് മൊണ്ടേറോ, എസ്.എം.സി ചെയര്‍മാന്‍ കുഞ്ഞിരാമന്‍ വടക്കേകണ്ടം, മദര്‍ പി.ടി.എ.പ്രസിഡണ്ട് ബീന വിജയന്‍, ഗോപിനാഥന്‍ നായര്‍, പ്രദീപ് മണ്ഡലിപ്പാറ, മുരളീധരന്‍ പൂക്കുന്നത്ത്, ജൈനമ അബ്രഹാം എന്നിവര്‍ സംസാരിച്ചു.
ഹെഡ്മാസ്റ്റര്‍ ശ്രീവത്സന്‍ കെ.ഐ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി.സി നസീര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാസന്ധ്യ, മെഗാ ഗാനമേള എന്നിവ അരങ്ങേറി. സമാപന യോഗം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയര്‍മാന്‍ അസീസ് ട്രെന്‍ഡ് അധ്യക്ഷത വഹിച്ചു. സിനിമാതാരങ്ങളായ ചിത്ര നായര്‍, ബിജു ചെറുകര എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ രമ ഗംഗാധരന്‍, രാജന്‍ കെ. പൊയിനാച്ചി, ടി.പി. നിസാര്‍, സുസ്മിത കെ.പി. ഐ. തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീവത്സന്‍ കെ. ഐ.സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി.സി. നസീര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it