തെക്കില്‍ പറമ്പ ഗവ. യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷവും കെട്ടിട ശിലാസ്ഥാപനവും 11ന്

ചട്ടഞ്ചാല്‍: തെക്കില്‍ പറമ്പ ഗവ. യു.പി സ്‌കൂള്‍ നൂറ്റിനാലാം വാര്‍ഷികാഘോഷവും ഉദുമ എം.എല്‍.എയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും 11ന് നടക്കും. രാവിലെ 9 മണി മുതല്‍ പ്രീ പ്രൈമറി മുതല്‍ക്കുള്ള കുട്ടികളുടെ കലാപരിപാടികള്‍ ആരംഭിക്കും. 10 മണിക്ക് കെട്ടിട ശിലാസ്ഥാപനവും സ്‌കൂള്‍ വാര്‍ഷികവും സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് […]

ചട്ടഞ്ചാല്‍: തെക്കില്‍ പറമ്പ ഗവ. യു.പി സ്‌കൂള്‍ നൂറ്റിനാലാം വാര്‍ഷികാഘോഷവും ഉദുമ എം.എല്‍.എയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും 11ന് നടക്കും. രാവിലെ 9 മണി മുതല്‍ പ്രീ പ്രൈമറി മുതല്‍ക്കുള്ള കുട്ടികളുടെ കലാപരിപാടികള്‍ ആരംഭിക്കും. 10 മണിക്ക് കെട്ടിട ശിലാസ്ഥാപനവും സ്‌കൂള്‍ വാര്‍ഷികവും സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികളും വിദ്യാഭ്യാസ ഓഫീസര്‍മാരും സംബന്ധിക്കും. വൈകിട്ട് 5 മണി മുതല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കലാ മേള നടക്കും. തുടര്‍ന്ന് സംഘാടക സമിതി ചെയര്‍മാന്‍ അസീസ് ട്രെന്റിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന യോഗം പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. സിനിമാ താരം ചിത്രാ നായര്‍ വിശിഷ്ടാതിഥിയായെത്തും. രാത്രി 7.30 മുതല്‍ കേരളത്തിനകത്തും പുറത്തും പ്രശസ്തിയാര്‍ജ്ജിച്ച ഒട്ടേറെ ഗായകര്‍ അണിനിരക്കുന്ന മെഗാ ഗാനമേളയും ഉണ്ടായിരിക്കും.

Related Articles
Next Story
Share it