തെക്കില്‍-കാസര്‍കോട് ബൈപ്പാസ് റോഡ്: എം.എല്‍.എയുടെ സാന്നിധ്യത്തില്‍ വിളിച്ച യോഗത്തില്‍ എതിര്‍പ്പുകള്‍ വഴിമാറുന്നു

ഉദുമ: എന്‍.എച്ച് 66-ല്‍ തെക്കില്‍ നിന്ന് ചെങ്കള വരെയുള്ള ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ചന്ദ്രഗിരിപ്പുഴയുടെ ഓരത്തുകൂടി കാസര്‍കോട്ട് എത്താന്‍ ഒരു ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് വഴി തെളിയുന്നു. നേരത്തെയുണ്ടായിരുന്ന എതിര്‍പ്പുകള്‍ വഴിമാറുന്നതോടെയാണ് ഈ സാധ്യത തെളിഞ്ഞുവരുന്നത്. ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന റോഡ് നിര്‍മ്മാണ കമ്മിറ്റി യോഗത്തില്‍ ബൈപ്പാസ് റോഡ് വേണമെന്ന ആവശ്യം ശക്തമായി. ബൈപ്പാസ് റോഡിന് കിഫ്ബി 55.27 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും ആദ്യ കാലങ്ങളില്‍ തടസ്സങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന […]

ഉദുമ: എന്‍.എച്ച് 66-ല്‍ തെക്കില്‍ നിന്ന് ചെങ്കള വരെയുള്ള ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ചന്ദ്രഗിരിപ്പുഴയുടെ ഓരത്തുകൂടി കാസര്‍കോട്ട് എത്താന്‍ ഒരു ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് വഴി തെളിയുന്നു. നേരത്തെയുണ്ടായിരുന്ന എതിര്‍പ്പുകള്‍ വഴിമാറുന്നതോടെയാണ് ഈ സാധ്യത തെളിഞ്ഞുവരുന്നത്. ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന റോഡ് നിര്‍മ്മാണ കമ്മിറ്റി യോഗത്തില്‍ ബൈപ്പാസ് റോഡ് വേണമെന്ന ആവശ്യം ശക്തമായി. ബൈപ്പാസ് റോഡിന് കിഫ്ബി 55.27 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും ആദ്യ കാലങ്ങളില്‍ തടസ്സങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ബൈപ്പാസ് അനിവാര്യമാണെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. യോഗ തീരുമാന പ്രകാരം 4.5 കി.മീ റോഡില്‍ പെരുമ്പള ഭാഗത്തെ 500 മീറ്റര്‍ ഭാഗത്തുമാത്രമാണ് പ്രശ്നമുള്ളത്. ആയത് ഒന്നുകൂടി പുനപരിശോധിച്ച് അലൈമെന്റില്‍ ഈ ഭാഗത്ത് മാറ്റം വരുത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. ഈ പരിശോധനക്ക് ശേഷം വീണ്ടും കമ്മിറ്റി ചേര്‍ന്ന് യുക്തമായ തീരുമാനം കൈക്കൊള്ളാനും അതനുസരിച്ച് മുന്നോട്ട് പോകാനും തീരുമാനമായി. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി റോഡ് കമ്മിറ്റി പുനസംഘടിപ്പിക്കും. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ബൈപ്പാസ് റോഡ് കമ്മിറ്റി എന്നിവരുമായി കൂടിയാലോചിച്ചാണ് ഇന്നലെ പുനരാലോചന കമ്മിറ്റി വിളിച്ചത്. പദ്ധതി ഉപേക്ഷിക്കരുതെന്ന ഏക അഭിപ്രായമാണ് യോഗത്തിലുണ്ടായതെന്ന് എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. പദ്ധതിക്കായി ഒരാളുടെ ഭൂമിപോലും അനാവശ്യമായി ഏറ്റെടുക്കില്ലെന്നും എന്നാല്‍ റോഡിന് ആവശ്യമായത് വിട്ടുവീഴ്ചാ മനോഭാവത്തോടെ വിട്ടു നല്‍കാന്‍ സന്നദ്ധമാകണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. പദ്ധതിയെ വിശദീകരിച്ച് ആര്‍.ബി.ഡി.സി.കെ ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അനില്‍കുമാര്‍, പ്രൊജക്ട് എഞ്ചിനീയര്‍ അനീഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവരും സംസാരിച്ചു. റോഡ് കമ്മിറ്റി കണ്‍വീനര്‍ എ.നാരായണന്‍ നായര്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it