തീപിടിത്തമുണ്ടായ വീട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ബാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

പുത്തൂര്‍: തീപിടിത്തമുണ്ടായ വീട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ബാര്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂരിലെ ബാര്‍ ആന്റ് റസ്റ്റോറന്റിലെ ജീവനക്കാരനായ ശിവപ്രസാദിനെ(38)യാണ് ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 16ന് ബെല്‍ത്തങ്ങാടിയിലെ കാണിയൂര്‍ വില്ലേജിലെ മാലേങ്കല്‍ സ്വദേശി ആനന്ദ് മൂല്യയുടെ വീടിനാണ് തീപിടിച്ചത്. നാട്ടുകാര്‍ എത്തിയാണ് തീയണച്ചത്. ഇക്കൂട്ടത്തില്‍ ശിവപ്രസാദും ഉണ്ടായിരുന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന പലതും ചാരമായെങ്കിലും സ്വര്‍ണം സൂക്ഷിച്ചിരുന്ന പെട്ടിയും വീടും വസ്തുവും സംബന്ധിച്ച രേഖകളും സുരക്ഷിതമായിരുന്നു. പിന്നീട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് പെട്ടിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന […]

പുത്തൂര്‍: തീപിടിത്തമുണ്ടായ വീട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ബാര്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂരിലെ ബാര്‍ ആന്റ് റസ്റ്റോറന്റിലെ ജീവനക്കാരനായ ശിവപ്രസാദിനെ(38)യാണ് ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 16ന് ബെല്‍ത്തങ്ങാടിയിലെ കാണിയൂര്‍ വില്ലേജിലെ മാലേങ്കല്‍ സ്വദേശി ആനന്ദ് മൂല്യയുടെ വീടിനാണ് തീപിടിച്ചത്. നാട്ടുകാര്‍ എത്തിയാണ് തീയണച്ചത്. ഇക്കൂട്ടത്തില്‍ ശിവപ്രസാദും ഉണ്ടായിരുന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന പലതും ചാരമായെങ്കിലും സ്വര്‍ണം സൂക്ഷിച്ചിരുന്ന പെട്ടിയും വീടും വസ്തുവും സംബന്ധിച്ച രേഖകളും സുരക്ഷിതമായിരുന്നു. പിന്നീട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് പെട്ടിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 2.50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ആനന്ദ് മൂല്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ ശിവപ്രസാദാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായി. ഇയാളില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം പൊലീസ് കണ്ടെടുത്തു. വീടിനുള്ളിലെ തീ അണയ്ക്കാന്‍ എത്തിയപ്പോഴാണ് സ്വര്‍ണപ്പെട്ടി കണ്ടെത്തിയതെന്നും ആഭരണങ്ങള്‍ മോഷ്ടിച്ചതെന്നും ഇയാള്‍ സമ്മതിച്ചു.

Related Articles
Next Story
Share it