ഉഡുപ്പിയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണ്ണവും വെള്ളിയും കൊള്ളയടിച്ച കേസില്‍ ബംഗളൂരു സ്വദേശി അറസ്റ്റില്‍

ഉഡുപ്പി: ഉഡുപ്പി കുഞ്ചിബെട്ടുവില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും വെള്ളിയും കൊള്ളയടിച്ച കേസില്‍ പ്രതിയായ ബംഗളൂരു സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ഭുവനേശ്വരിനഗര്‍ സ്വദേശിയായ മഞ്ജുനാഥയെയാണ് ഉഡുപ്പി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.മഞ്ജുനാഥ് ഒക്ടോബര്‍ എട്ടിന് രാത്രി കുഞ്ചിബെട്ടുവിലുള്ള വിട്ടല്‍ദാസ് നായിക്കിന്റെ വീട് കുത്തിതുറന്ന് 73,06,800 രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്.ഒക്ടോബര്‍ എട്ടിന് രാത്രി 7.30നും 10.15നും ഇടയിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെയും കിടപ്പ് മുറിയുടെയും പൂട്ട് […]

ഉഡുപ്പി: ഉഡുപ്പി കുഞ്ചിബെട്ടുവില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും വെള്ളിയും കൊള്ളയടിച്ച കേസില്‍ പ്രതിയായ ബംഗളൂരു സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ഭുവനേശ്വരിനഗര്‍ സ്വദേശിയായ മഞ്ജുനാഥയെയാണ് ഉഡുപ്പി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
മഞ്ജുനാഥ് ഒക്ടോബര്‍ എട്ടിന് രാത്രി കുഞ്ചിബെട്ടുവിലുള്ള വിട്ടല്‍ദാസ് നായിക്കിന്റെ വീട് കുത്തിതുറന്ന് 73,06,800 രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്.
ഒക്ടോബര്‍ എട്ടിന് രാത്രി 7.30നും 10.15നും ഇടയിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെയും കിടപ്പ് മുറിയുടെയും പൂട്ട് തകര്‍ത്താണ് അകത്ത് കടന്നത്. തുടര്‍ന്ന്, കിടപ്പുമുറിയിലെ അലമാരകളുടെ പൂട്ട് തുറന്ന് 66,36,300 രൂപ വിലമതിക്കുന്ന 1,882 ഗ്രാം സ്വര്‍ണാഭരണങ്ങളും 7,450 ഗ്രാം തൂക്കമുള്ള വെള്ളി ആഭരണങ്ങളും 6,70,500 രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു.

Related Articles
Next Story
Share it