കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ രണ്ട് കടകളില്‍ മോഷണം. പഴയ ബസ് സ്റ്റാന്റിലെ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ചെരുപ്പുകടയിലും വസ്ത്രക്കടയിലുമാണ് കവര്‍ച്ച നടന്നത്. തെരുവത്തെ ഹംസയുടെതാണ് ചെരുപ്പുക്കട. ജലീലിന്റെ ഉടമസ്ഥതയിലുള്ളതാണ് വസ്ത്രക്കട. ഇന്നലെ രാവിലെയാണ് മോഷണം ശ്രദ്ധയിപ്പെട്ടത്. രണ്ട് കടകളുടെയും ഷെട്ടര്പ്പൂട്ടുകള് തകര്‍ത്ത നിലയിലാണ്. വസ്ത്രങ്ങളും മറ്റും വാരി വലിച്ചെറിഞ്ഞിട്ടുണ്ട്. സാധനങ്ങള്‍ മോഷണം പോയതായി സംശയിക്കുന്നു. വിവരമറിഞ്ഞ് പൊലീസ് പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.