കളനാട്ടെ രണ്ട് വീടുകളിലെ കവര്‍ച്ച: മൂന്നു പ്രതികള്‍ റിമാണ്ടില്‍

മേല്‍പ്പറമ്പ്: കളനാട്ടെ രണ്ട് വീടുകളില്‍ കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ കോടതി റിമാണ്ട് ചെയ്തു.തിരുവനന്തപുരം വര്‍ക്കലയിലെ പുതവല്‍ പുത്തന്‍ മഠത്തില്‍ മണികണ്ഠന്‍ (52), ചിറയന്‍കീഴ് പെരുമ്പുഴി പൂയയില്‍ ഹൗസില്‍ നസീര്‍ (55), ചിറയന്‍കീഴ് കിഴുവലം മുദ്രാപുരം കൊട്ടാരം വീട്ടില്‍ അനില്‍ദാസ് (49) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്. ഇന്നലെയാണ് മൂന്നുപ്രതികളെയും മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസ്, എസ്.ഐ അനുരൂപ്, സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷ് എന്നിവര്‍ പാലക്കാട് കോടതിയുടെ അനുമതിയോടെ അറസ്റ്റ് […]

മേല്‍പ്പറമ്പ്: കളനാട്ടെ രണ്ട് വീടുകളില്‍ കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ കോടതി റിമാണ്ട് ചെയ്തു.
തിരുവനന്തപുരം വര്‍ക്കലയിലെ പുതവല്‍ പുത്തന്‍ മഠത്തില്‍ മണികണ്ഠന്‍ (52), ചിറയന്‍കീഴ് പെരുമ്പുഴി പൂയയില്‍ ഹൗസില്‍ നസീര്‍ (55), ചിറയന്‍കീഴ് കിഴുവലം മുദ്രാപുരം കൊട്ടാരം വീട്ടില്‍ അനില്‍ദാസ് (49) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്. ഇന്നലെയാണ് മൂന്നുപ്രതികളെയും മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസ്, എസ്.ഐ അനുരൂപ്, സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷ് എന്നിവര്‍ പാലക്കാട് കോടതിയുടെ അനുമതിയോടെ അറസ്റ്റ് ചെയ്തത്. കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് ഇവര്‍ നേരത്തെ പാലക്കാട്ട് പൊലീസിന്റെ പിടിയിലാവുകയും കോടതി റിമാണ്ട് ചെയ്യുകയുമായിരുന്നു. പാലക്കാട് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കളനാട്ട് രണ്ട് വീടുകളില്‍ കവര്‍ച്ച നടത്തിയതായി പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിവരം പാലക്കാട് പൊലീസ് മേല്‍പ്പറമ്പ് പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.
2022 ഏപ്രില്‍ ഒമ്പതിന് രാത്രി എട്ട് മണിക്കും ഏപ്രില്‍ 10ന് രാവിലെ 7.30 മണിക്കും ഇടയിലുള്ള സമയത്ത് കളനാട് അയ്യങ്കോലിലെ അബ്ദുല്ലക്കുഞ്ഞി, സഹോദരി ബല്‍ക്കീസ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
അബ്ദുല്ലക്കുഞ്ഞി താമസിക്കുന്ന തറവാട് വീടിന്റെയും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സഹോദരിയുടെ വീടിന്റെയും പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. തറവാട് വീട്ടില്‍ നിന്നും ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും 37,000 രൂപയും ബല്‍ക്കീസിന്റെ വീട്ടില്‍ നിന്നും 37,000 രൂപയുമാണ് കവര്‍ന്നത്.
വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് ഇവരെ പൊലീസ് പറഞ്ഞു. പ്രതികളെ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, മേല്‍പറമ്പ് സി.ഐ ടി. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

Related Articles
Next Story
Share it