മൊഗ്രാല്‍പുത്തൂരിലും വിദ്യാനഗറിലും വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച; വിലപിടിപ്പുള്ള വാച്ചുകള്‍ കവര്‍ന്നു
കാസര്‍കോട്: ജില്ലയില്‍ ആള്‍താമസമില്ലാത്ത വീടുകള്‍ നോട്ടമിട്ടുള്ള കവര്‍ച്ചകള്‍ അധികരിച്ചതോടെ ജനങ്ങള്‍ ഭീതിയില്‍. ദേശീയപാതയോരത്തെ വീടുകള്‍ക്കും രക്ഷയില്ലാതായിരിക്കുകയാണ്. കഴിഞ്ഞ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് വീടുകളിലാണ് കവര്‍ച്ച നടന്നത്. രണ്ടിടത്തുനിന്നും വിലപിടിപ്പുള്ള വാച്ച് മോഷണം പോയി. ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ സി.പി.സി.ആര്‍.ഐ ഗസ്റ്റ് ഹൗസിന് സമീപത്തെ പി.എസ്.എം നാസറിന്റെ വീട്ടില്‍ കവര്‍ച്ച നടന്നു. വീട്ടുകാര്‍ വീട് പൂട്ടി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോയിരുന്നു. ഇന്നലെ ഉച്ചയോടെ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ബന്ധു വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് […]

കാസര്‍കോട്: ജില്ലയില്‍ ആള്‍താമസമില്ലാത്ത വീടുകള്‍ നോട്ടമിട്ടുള്ള കവര്‍ച്ചകള്‍ അധികരിച്ചതോടെ ജനങ്ങള്‍ ഭീതിയില്‍. ദേശീയപാതയോരത്തെ വീടുകള്‍ക്കും രക്ഷയില്ലാതായിരിക്കുകയാണ്. കഴിഞ്ഞ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് വീടുകളിലാണ് കവര്‍ച്ച നടന്നത്. രണ്ടിടത്തുനിന്നും വിലപിടിപ്പുള്ള വാച്ച് മോഷണം പോയി. ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ സി.പി.സി.ആര്‍.ഐ ഗസ്റ്റ് ഹൗസിന് സമീപത്തെ പി.എസ്.എം നാസറിന്റെ വീട്ടില്‍ കവര്‍ച്ച നടന്നു. വീട്ടുകാര്‍ വീട് പൂട്ടി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോയിരുന്നു. ഇന്നലെ ഉച്ചയോടെ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ബന്ധു വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് വീട്ടുകാര്‍ ആസ്പത്രിയിലാണെന്ന് പറഞ്ഞത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. മുന്‍ഭാഗത്തേതടക്കം വീട്ടിലെ നാല് വാതിലുകള്‍ പൊളിച്ച നിലയിലാണ്. റോള്ക്‌സ് വാച്ചാണ് ഇവിടെ നിന്ന് കവര്‍ന്നത്. കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തും.
കാസര്‍കോട് കാനറാ ബാങ്കിലെ ജീവനക്കാരനായ കൂത്തുപറമ്പ് സ്വദേശി അമല്‍ മോഹന്റെ ചിന്മയ കോളനിയിലെ വീട്ടിലും കവര്‍ച്ച നടന്നു. ക്യാമറയും വാച്ചും ഉള്‍പ്പെടെ 34,000 രൂപയുടെ സാധനങ്ങള്‍ ഇവിടെ നിന്ന് മോഷണം പോയി.
അമല്‍ മോഹന്‍ വീട് പൂട്ടി നാട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്.
അകത്ത് പരിശോധിച്ചപ്പോഴാണ് മോഷണം പോയതായി അറിയുന്നത്. കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
അടച്ചിട്ട വീടുകള്‍ നോട്ടമിട്ട് രാത്രിയില്‍ കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ഒരുമാസത്തിനിടെ മൊഗ്രാല്‍പുത്തൂരിലെ മൂന്ന് വീടുകളിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉളിയത്തടുക്ക ഭാഗത്ത് മൂന്ന് വീടുകളിലും കവര്‍ച്ച നടന്നു. അതോടൊപ്പം കടകളുടെ ഷട്ടര്‍ പൂട്ട് പൊളിച്ചും കവര്‍ച്ചകള്‍ പതിവായിട്ടുണ്ട്.
പ്രതികളെ സംബന്ധിച്ച് തുമ്പൊന്നും ലഭിക്കാത്തത് പൊലീസ് അന്വേഷണത്തേയും ബാധിക്കുന്നു.
സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് കവര്‍ച്ചാസംഘത്തെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.