മന്ത്രവാദചികിത്സ നടത്താമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട്ടെ മദ്രസാധ്യാപകന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി കാസര്‍കോട് സ്വദേശി മുങ്ങി; പൊലീസ് കേസെടുത്തു

കോഴിക്കോട്: മന്ത്രവാദചികിത്സ നടത്താമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട്ടെ മദ്രസാധ്യാപകന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി കാസര്‍കോട് സ്വദേശി മുങ്ങി. കോഴിക്കോട് പയ്യോളിയിലെ മദ്രസാധ്യാപകന്റെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപയും ഏഴ് പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് സ്വര്‍ണവും പണവും തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു. നാല് മാസം മുമ്പാണ് ഷാഫിയും മദ്രസാധ്യാപകനും പരിചയപ്പെടുന്നത്. ഈ സമയത്ത് മദ്രസാധ്യാപകന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കടുത്ത […]

കോഴിക്കോട്: മന്ത്രവാദചികിത്സ നടത്താമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട്ടെ മദ്രസാധ്യാപകന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി കാസര്‍കോട് സ്വദേശി മുങ്ങി. കോഴിക്കോട് പയ്യോളിയിലെ മദ്രസാധ്യാപകന്റെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപയും ഏഴ് പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് സ്വര്‍ണവും പണവും തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു. നാല് മാസം മുമ്പാണ് ഷാഫിയും മദ്രസാധ്യാപകനും പരിചയപ്പെടുന്നത്. ഈ സമയത്ത് മദ്രസാധ്യാപകന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും നേരിട്ടിരുന്നു. ഷാഫി മന്ത്രവാദിയാണെന്നവകാശപ്പെട്ട് പയ്യോളിയില്‍ താമസിച്ച് മദ്രസാധ്യാപകന് ചികിത്സയും മറ്റ് കാര്യങ്ങളും നടത്തി. സെപ്തംബര്‍ 22ന് മദ്രസാധ്യാപകന്റെ വീട്ടില്‍ നിസ്‌കരിക്കാനെന്ന് പറഞ്ഞ് കയറി. പിന്നീട് ഷാഫി തന്നെ മദ്രസാധ്യാപകനെ ഫോണില്‍ ചാത്തന്‍സേവയിലൂടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും നഷ്ടപ്പെട്ടുവെന്ന് അറിയിച്ചു. എന്നാലിത് അദ്ദേഹം കാര്യമായെടുത്തില്ല. പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്ന പെട്ടി രണ്ട് ദിവസത്തിന് ശേഷമാണ് അധ്യാപകന്‍ തുറന്നത്. ഷാഫി പറഞ്ഞതുപോലെ പണവും സ്വര്‍ണവും നഷ്ടമായെന്ന് അറിഞ്ഞ് വീണ്ടും ഷാഫിയെ വിളിച്ചു. ചാത്തന്‍സേവയിലൂടെ തന്നെ പണവും സ്വര്‍ണവും തിരികെ വരുമെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് കുടുംബത്തിന് മനസിലായി. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷാഫിയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Related Articles
Next Story
Share it