ബെദിരംപള്ളയില്‍ അധ്യാപകന്റെ വീട്ടില്‍ മോഷണം

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കവര്‍ച്ചകള്‍ പതിവാകുന്നു. ഒരാഴ്ചക്കിടെ മൂന്ന് കവര്‍ച്ചാക്കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായ അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററുടെ ബെദിരംപള്ളയിലെ വീട്ടില്‍ മോഷണം നടന്നു. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. മൂന്ന് അലമാരകളിലേയും വസ്ത്രങ്ങള്‍ വാരി വലിച്ചിട്ട നിലയിലുമായിരുന്നു. കുട്ടികള്‍ സ്വരൂപിച്ചിരുന്ന 2000 രൂപയോളം വരുന്ന ചില്ലറ നാണയങ്ങളാണ് നഷ്ടപ്പെട്ടത്. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ […]

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കവര്‍ച്ചകള്‍ പതിവാകുന്നു. ഒരാഴ്ചക്കിടെ മൂന്ന് കവര്‍ച്ചാക്കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായ അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററുടെ ബെദിരംപള്ളയിലെ വീട്ടില്‍ മോഷണം നടന്നു. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. മൂന്ന് അലമാരകളിലേയും വസ്ത്രങ്ങള്‍ വാരി വലിച്ചിട്ട നിലയിലുമായിരുന്നു. കുട്ടികള്‍ സ്വരൂപിച്ചിരുന്ന 2000 രൂപയോളം വരുന്ന ചില്ലറ നാണയങ്ങളാണ് നഷ്ടപ്പെട്ടത്. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ കാസര്‍കോട്ടാണ് താമസം. അവധിദിനങ്ങളില്‍ മാത്രമേ ബെദിരംപള്ളയിലെ വീട്ടിലേക്ക് പോകാറുള്ളൂ. ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മണിയംപാറയില്‍ പലചരക്ക് കടയുടെ ഷട്ടര്‍ കുത്തിതുറന്ന് പണം കവര്‍ന്നിരുന്നു. 3000 രൂപ മോഷ്ടിക്കുകയായിരുന്നു.

Related Articles
Next Story
Share it