പാലക്കുന്നിലെ പച്ചക്കറിക്കടയിലെയും ബേക്കല്‍ എ.എല്‍.പി സ്‌കൂളിലെയും മോഷണം; പ്രതി അറസ്റ്റില്‍
ബേക്കല്‍: പാലക്കുന്ന് പച്ചക്കറിക്കടയിലും ബേക്കല്‍ എ.എല്‍. പി സ്‌കൂളിലും കഴിഞ്ഞ ദിവസം രാത്രി പൂട്ട് പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം ബേക്കല്‍ പൊലീസ് പിടികൂടി.കുപ്രസിദ്ധ മോഷ്ടാവ് വിറകിന്റവിട രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍ (52) ആണ് അറസ്റ്റിലായത്. ബേക്കല്‍ സി.ഐ വിപിന്‍ യു.പിയുടെ നേതൃത്വത്തില്‍ മംഗളൂരുവില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ജയില്‍ മോചിതനായത്. അന്വേഷണ സംഘത്തില്‍ ബേക്കല്‍ എസ്. ഐ രജനീഷ്. എം, […]

ബേക്കല്‍: പാലക്കുന്ന് പച്ചക്കറിക്കടയിലും ബേക്കല്‍ എ.എല്‍. പി സ്‌കൂളിലും കഴിഞ്ഞ ദിവസം രാത്രി പൂട്ട് പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം ബേക്കല്‍ പൊലീസ് പിടികൂടി.
കുപ്രസിദ്ധ മോഷ്ടാവ് വിറകിന്റവിട രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍ (52) ആണ് അറസ്റ്റിലായത്. ബേക്കല്‍ സി.ഐ വിപിന്‍ യു.പിയുടെ നേതൃത്വത്തില്‍ മംഗളൂരുവില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ജയില്‍ മോചിതനായത്. അന്വേഷണ സംഘത്തില്‍ ബേക്കല്‍ എസ്. ഐ രജനീഷ്. എം, എസ്.ഐമാരായ രാമചന്ദ്രന്‍, ജയരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.