മംഗളൂരുവിലെ മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് 70 ലക്ഷം രൂപയുടെ ഐ ഫോണുകള്‍ കവര്‍ന്നു

മംഗളൂരു: മംഗളൂരുവിലെ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് 70 ലക്ഷം രൂപയുടെ ഐ ഫോണുകള്‍ കവര്‍ന്നു. മംഗളൂരുവിലെ മാപ്പിള്‍ എക്‌സ് എന്ന മൊബൈല്‍ കടയില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചത്. ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാര്‍ കടയുടെ ഷട്ടര്‍ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 70 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി അറിഞ്ഞത്. ഇതുസംബന്ധിച്ച പരാതിയില്‍ മംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2015ല്‍ ഇതേ മൊബൈല്‍ കട കുത്തിത്തുറന്ന് 20 ലക്ഷം രൂപ […]

മംഗളൂരു: മംഗളൂരുവിലെ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് 70 ലക്ഷം രൂപയുടെ ഐ ഫോണുകള്‍ കവര്‍ന്നു. മംഗളൂരുവിലെ മാപ്പിള്‍ എക്‌സ് എന്ന മൊബൈല്‍ കടയില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചത്.
ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാര്‍ കടയുടെ ഷട്ടര്‍ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 70 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി അറിഞ്ഞത്. ഇതുസംബന്ധിച്ച പരാതിയില്‍ മംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2015ല്‍ ഇതേ മൊബൈല്‍ കട കുത്തിത്തുറന്ന് 20 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ഫോണുകള്‍ മോഷ്ടിച്ചിരുന്നു. ഈ കേസില്‍ നേപ്പാള്‍ വംശജരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles
Next Story
Share it