36 വര്‍ഷം മുമ്പ് നടന്ന പുത്തൂരിലെ കവര്‍ച്ചാക്കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

പുത്തൂര്‍: 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലെ പുത്തൂരില്‍ നടന്ന കവര്‍ച്ചാക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ താലൂക്കിലെ കുമ്പളടി സ്വദേശിയായ ലിംഗപ്പയാണ് അറസ്റ്റിലായത്. ശിവമോഗയില്‍ ഓട്ടോ ഡ്രൈവറായിരുന്നു ലിംഗപ്പ. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ ലിംഗപ്പ ഒളിവില്‍ പോയിരുന്നു. പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ ഇയാള്‍ പല തരത്തിലുള്ള ജോലികള്‍ ചെയ്താണ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. മുണ്ടഗോടി, ഹുബ്ബള്ളി, ബെലഗാവി എന്നിവിടങ്ങളിലും ലിംഗപ്പ ഒളിവില്‍ കഴിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. ഒരാഴ്ചയായി ലിംഗപ്പ മംഗളൂരുവിലെ തിരുവള്ളൂര്‍ ഗ്രാമത്തിലാണ് താമസിച്ചത്. […]

പുത്തൂര്‍: 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലെ പുത്തൂരില്‍ നടന്ന കവര്‍ച്ചാക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ താലൂക്കിലെ കുമ്പളടി സ്വദേശിയായ ലിംഗപ്പയാണ് അറസ്റ്റിലായത്. ശിവമോഗയില്‍ ഓട്ടോ ഡ്രൈവറായിരുന്നു ലിംഗപ്പ. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ ലിംഗപ്പ ഒളിവില്‍ പോയിരുന്നു. പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ ഇയാള്‍ പല തരത്തിലുള്ള ജോലികള്‍ ചെയ്താണ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. മുണ്ടഗോടി, ഹുബ്ബള്ളി, ബെലഗാവി എന്നിവിടങ്ങളിലും ലിംഗപ്പ ഒളിവില്‍ കഴിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. ഒരാഴ്ചയായി ലിംഗപ്പ മംഗളൂരുവിലെ തിരുവള്ളൂര്‍ ഗ്രാമത്തിലാണ് താമസിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലിംഗപ്പയെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it