തിയേറ്ററുകള്‍ തുറന്നേക്കും; സാഹചര്യം അനുകൂലമെന്ന് മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തിന് പിന്നാലെ സിനിമാ തിയേറ്ററുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന. കോവിഡിന്റെ സാഹചര്യത്തില്‍ മാസങ്ങളായി അടച്ചു പൂട്ടിയിരിക്കുന്ന സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണ് ഇപ്പോഴെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിയേറ്റര്‍, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സര്‍ക്കാര്‍ അടുത്തഘട്ടത്തില്‍ പരിഗണിക്കുമെന്നും കേരളത്തില്‍ ടി.പി.ആര്‍. കുറയുന്നത് അനുകൂല സാഹചര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിലാണ് തിയറ്ററുകള്‍ അടക്കം വീണ്ടും അടച്ച് പൂട്ടിയത്. രോഗവ്യാപനം കുറയുന്ന […]

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തിന് പിന്നാലെ സിനിമാ തിയേറ്ററുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന. കോവിഡിന്റെ സാഹചര്യത്തില്‍ മാസങ്ങളായി അടച്ചു പൂട്ടിയിരിക്കുന്ന സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണ് ഇപ്പോഴെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിയേറ്റര്‍, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സര്‍ക്കാര്‍ അടുത്തഘട്ടത്തില്‍ പരിഗണിക്കുമെന്നും കേരളത്തില്‍ ടി.പി.ആര്‍. കുറയുന്നത് അനുകൂല സാഹചര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിലാണ് തിയറ്ററുകള്‍ അടക്കം വീണ്ടും അടച്ച് പൂട്ടിയത്. രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുകയാണ്.
സ്‌കൂളുകളും കോളേജുകളും അടക്കം തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ തിയേറ്ററുകളും വിവാഹങ്ങളടക്കം നടക്കുന്ന ഓഡിറ്റോറിയങ്ങളും തുറക്കുന്നതില്‍ അനുകൂല മറുപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നില്ല. അടുത്ത ഘട്ടത്തില്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് മന്ത്രി പറയുന്നത്.

Related Articles
Next Story
Share it