തെക്കില്‍പ്പാലത്തില്‍ നിന്ന് ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഭര്‍തൃമതിയെ യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി
ചട്ടഞ്ചാല്‍: തെക്കില്‍പ്പാലത്തില്‍ നിന്ന് ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഭര്‍തൃമതിയെ യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി. ഉദുമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ക്ലിനിക്കില്‍ ജീവനക്കാരിയായ 25കാരി ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പുഴയില്‍ ചാടിയത്. മിനിലോറിയില്‍ പോകുകയായിരുന്ന യുവാവ് സംഭവം ശ്രദ്ധയില്‍പെട്ടതോടെ വാഹനം നിര്‍ത്തി വടമെറിഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിറകെ മറ്റൊരു വാഹനത്തില്‍ വന്ന സാദിഖ്, സാദത്ത് എന്നീ യുവാക്കള്‍ ഉടന്‍ തന്നെ പുഴയിലിറങ്ങുകയും നീന്താനറിയാമായിരുന്ന യുവതി ഒഴുക്കില്‍ പെടുന്നതിനിടെ യുവാക്കള്‍ പാലത്തിന്റെ തൂണുകളിലൊന്നിന്റെ പാളിയില്‍ പിടിച്ചിരുത്തുകയും ചെയ്തു. സംഭവമറിഞ്ഞ് നാട്ടുകാരെത്തി പാലത്തില്‍ നിന്ന് […]

ചട്ടഞ്ചാല്‍: തെക്കില്‍പ്പാലത്തില്‍ നിന്ന് ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഭര്‍തൃമതിയെ യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി. ഉദുമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ക്ലിനിക്കില്‍ ജീവനക്കാരിയായ 25കാരി ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പുഴയില്‍ ചാടിയത്. മിനിലോറിയില്‍ പോകുകയായിരുന്ന യുവാവ് സംഭവം ശ്രദ്ധയില്‍പെട്ടതോടെ വാഹനം നിര്‍ത്തി വടമെറിഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിറകെ മറ്റൊരു വാഹനത്തില്‍ വന്ന സാദിഖ്, സാദത്ത് എന്നീ യുവാക്കള്‍ ഉടന്‍ തന്നെ പുഴയിലിറങ്ങുകയും നീന്താനറിയാമായിരുന്ന യുവതി ഒഴുക്കില്‍ പെടുന്നതിനിടെ യുവാക്കള്‍ പാലത്തിന്റെ തൂണുകളിലൊന്നിന്റെ പാളിയില്‍ പിടിച്ചിരുത്തുകയും ചെയ്തു. സംഭവമറിഞ്ഞ് നാട്ടുകാരെത്തി പാലത്തില്‍ നിന്ന് വടമെറിഞ്ഞുകൊടുത്തെങ്കിലും യുവതിയെയും യുവാക്കളെയും കരക്കെത്തിക്കാനായില്ല. വിവരമറിഞ്ഞെത്തിയ കാസര്‍കോട് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ അരുണ്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍കെ.ബി ജോസ്, സീനിയര്‍ ഓഫീസര്‍ വി.എസ് തങ്കച്ചന്‍ എന്നിവര്‍ സ്‌കൂബ ബോട്ടില്‍ പുഴയിലിറങ്ങി ഇവരെ കരയിലെത്തിച്ചു. അവശനിലയിലായ യുവതിയെ ചെങ്കളയിലെ ഇ.കെ നായനാര്‍ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.