ഒരുമാസം മുമ്പ് കാണാതായ യുവാവ് ആസ്പത്രിയില്‍ മരിച്ചു
ബദിയടുക്ക: ഒരുമാസം മുമ്പ് നാരമ്പാടിയില്‍ നിന്ന് കാണാതായ യുവാവ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. നാരമ്പാടിയിലെ റോഷന്‍ ജോണ്‍ ഡിസൂസ(41)യാണ് മരിച്ചത്. നാരമ്പാടിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന റോഷനെ കഴിഞ്ഞ മാസം 11 മുതലാണ് കാണാതായത്. ഇതുസംബന്ധിച്ച് സഹോദരി മഞ്ചേശ്വരം തുമ്മിനാട്ടെ സരിത ഡിസൂസ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിനിടെയാണ് അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായ റോഷന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. പരേതരായ അര്‍ബന്‍ ഡിസൂസയുടെയും ലില്ലി ഡിസൂസയുടെയും […]

ബദിയടുക്ക: ഒരുമാസം മുമ്പ് നാരമ്പാടിയില്‍ നിന്ന് കാണാതായ യുവാവ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. നാരമ്പാടിയിലെ റോഷന്‍ ജോണ്‍ ഡിസൂസ(41)യാണ് മരിച്ചത്. നാരമ്പാടിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന റോഷനെ കഴിഞ്ഞ മാസം 11 മുതലാണ് കാണാതായത്. ഇതുസംബന്ധിച്ച് സഹോദരി മഞ്ചേശ്വരം തുമ്മിനാട്ടെ സരിത ഡിസൂസ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിനിടെയാണ് അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായ റോഷന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. പരേതരായ അര്‍ബന്‍ ഡിസൂസയുടെയും ലില്ലി ഡിസൂസയുടെയും മകനായ റോഷന്‍ അവിവാഹിതനാണ്.