ബൈക്ക് കവര്‍ന്ന യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി; മാല തട്ടിപ്പറിക്കല്‍ കേസിലും അന്വേഷണം

മേല്‍പറമ്പ്: കട്ടക്കാലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ബൈക്ക് മോഷ്ടിച്ച് കടന്ന തൃശൂര്‍ സ്വദേശിയായ യുവാവിനെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വര്‍ണമാല തട്ടിപ്പറിച്ച സംഭവങ്ങളും പൊലീസ് അന്വേഷിച്ച് വരുന്നു. തൃശൂര്‍ പെരിഞ്ഞനം സ്വദേശി അശ്വിന്‍ (24) ആണ് അറസ്റ്റിലായത്. മാര്‍ബിള്‍ ജോലിക്കാരനും മധ്യപ്രദേശ് സ്വദേശിയുമായ ബ്രജ്രരാജിന്റെ ഹീറോ മോട്ടോര്‍ സൈക്കിളാണ് മോഷണം പോയത്. സംഭവത്തില്‍ മോല്‍പറമ്പ് പൊലീസ് കേസെടുക്കുകയും വിവരം മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയും ചെയ്തു. അതിനിടെയാണ് ഒരു […]

മേല്‍പറമ്പ്: കട്ടക്കാലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ബൈക്ക് മോഷ്ടിച്ച് കടന്ന തൃശൂര്‍ സ്വദേശിയായ യുവാവിനെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വര്‍ണമാല തട്ടിപ്പറിച്ച സംഭവങ്ങളും പൊലീസ് അന്വേഷിച്ച് വരുന്നു. തൃശൂര്‍ പെരിഞ്ഞനം സ്വദേശി അശ്വിന്‍ (24) ആണ് അറസ്റ്റിലായത്. മാര്‍ബിള്‍ ജോലിക്കാരനും മധ്യപ്രദേശ് സ്വദേശിയുമായ ബ്രജ്രരാജിന്റെ ഹീറോ മോട്ടോര്‍ സൈക്കിളാണ് മോഷണം പോയത്. സംഭവത്തില്‍ മോല്‍പറമ്പ് പൊലീസ് കേസെടുക്കുകയും വിവരം മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയും ചെയ്തു. അതിനിടെയാണ് ഒരു യുവാവ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോകുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ ബൈക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടതായി കണ്ടെത്തി. ഉടന്‍ തന്നെ റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയും കണ്ണൂരില്‍ വെച്ച് സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ച് സി.ഐ ടി. ഉത്തംദാസ്, എസ്.ഐ ശരത് സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മോഷണത്തിന് പിന്നില്‍ അശ്വിനാണെന്ന് വ്യക്തമായത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി മാല പൊട്ടിക്കല്‍ കേസുകള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it