ചന്ദ്രഗിരിപ്പുഴയില്‍ ചാടിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

കാസര്‍കോട്: പുഴയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.എടനീര്‍ ബൈരമൂലയിലെ പരേതരായ വെങ്കിട്ടരമണ റാവുവിന്റെയും കമലയുടെയും മകന്‍ ബി. പുഷ്പകുമാറി(43)ന്റേതാണ് മൃതദേഹമെന്നാണ് തിരിച്ചറിഞ്ഞത്. ടൈല്‍സ് പണി ചെയ്യുന്ന പുഷ്പകുമാര്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങി ഇരുചക്രവാഹനത്തില്‍ പോയതായിരുന്നു. തുടര്‍ന്ന് ഇരുചക്രവാഹനം എടനീരില്‍ വെച്ചു. പുഷ്പകുമാര്‍ കര്‍ണ്ണാടകയില്‍ ജോലിക്ക് പോയെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്. ഇതിനിടെ ചന്ദ്രഗിരിപ്പുഴയില്‍ ഒരു യുവാവിനെ കാണാതായതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുകയും മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ചളിയങ്കോട്ട് […]

കാസര്‍കോട്: പുഴയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
എടനീര്‍ ബൈരമൂലയിലെ പരേതരായ വെങ്കിട്ടരമണ റാവുവിന്റെയും കമലയുടെയും മകന്‍ ബി. പുഷ്പകുമാറി(43)ന്റേതാണ് മൃതദേഹമെന്നാണ് തിരിച്ചറിഞ്ഞത്. ടൈല്‍സ് പണി ചെയ്യുന്ന പുഷ്പകുമാര്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങി ഇരുചക്രവാഹനത്തില്‍ പോയതായിരുന്നു. തുടര്‍ന്ന് ഇരുചക്രവാഹനം എടനീരില്‍ വെച്ചു. പുഷ്പകുമാര്‍ കര്‍ണ്ണാടകയില്‍ ജോലിക്ക് പോയെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്. ഇതിനിടെ ചന്ദ്രഗിരിപ്പുഴയില്‍ ഒരു യുവാവിനെ കാണാതായതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുകയും മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ചളിയങ്കോട്ട് കണ്ടെത്തുകയും ചെയ്തു.
എന്നാല്‍ ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. മൃതദേഹത്തിന്റെ ചിത്രം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പുഷ്പകുമാറുമായി സാമ്യം തോന്നിയതിനാല്‍ സഹോദരന്‍ ഉമാശങ്കറും സുഹൃത്തുക്കളും സംശയം പ്രകടിപ്പിച്ചു.
ഇവര്‍ ഇന്നലെ വൈകിട്ട് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിയാണ് മൃതദേഹം പുഷ്പകുമാറിന്റേതാണെന്ന് സ്ഥിരീകരിച്ചത്. മേല്‍പ്പറമ്പ് എസ്.ഐ അരുണ്‍മോഹന്‍ ഇന്‍ക്വസ്റ്റ് നടത്തി. മറ്റ് സഹോദരങ്ങള്‍; ഹരീഷ്, യമുന, പുഷ്പാവതി.

Related Articles
Next Story
Share it