കാസര്‍കോട്: സ്കൂട്ടറില്‍ കടത്തുകയായിരുന്ന ആറ് ഗ്രാം എം.ഡി.എം. എ.യുമായി കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് റിമാണ്ടില്‍. കളനാട് കീഴൂരിലെ പി.എം. ഷാജഹാന് (30) ആണ് റിമാണ്ടിലായത്. അണങ്കൂര്‍ ടി.വി. സ്റ്റേഷന് റോഡില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ഷാജഹാനെ കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.